ഉരുളിലമർന്ന സ്കൂളിന് 100 ശതമാനം വിജയം
text_fieldsഎസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയതിനെതുടർന്ന് സന്തോഷം പങ്കിടുന്ന വെള്ളാർമല ഹൈസ്കൂൾ അധ്യാപകർ
മേപ്പാടി: എസ്.എസ്.എൽ.സി പരീക്ഷയിൽ ഇത്തവണയും 100 ശതമാനം വിജയംനേടി വെള്ളാർമല ഗവ. ഹൈസ്കൂൾ ചരിത്രം ആവർത്തിച്ചു. മുൻ വർഷവും സ്കൂൾ 100 ശതമാനം വിജയം നേടിയിരുന്നു. ഉരുൾദുരന്ത മേഖലയിൽ നിന്നുള്ള 53 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ അസ്നയെന്ന വിദ്യാർഥിനി ഫുൾ എ പ്ലസ് നേടി.
ഇത് എട്ടാം തവണയാണ് സ്കൂൾ 100 ശതമാനം വിജയം നേടുന്നത്. ഉരുൾ ദുരന്തത്തിൽ സ്കൂൾ കെട്ടിടം തകർന്നതോടെ ചൂരൽമലയിലെ സ്കൂൾ മേപ്പാടി ഗവ. ഹൈസ്കൂൾ കോമ്പൗണ്ടിലുള്ള കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതിജീവനത്തിന്റെ നിശ്ചയദാർഢ്യവും കരുത്തും ആത്മവിശ്വാസവും പരീക്ഷയിലും വിദ്യാർത്ഥികൾ പ്രകടിപ്പിച്ചു. മുഴുവൻ കുട്ടികളെയും വിജയിപ്പിക്കാൻ അധ്യാപകരും കഠിനാദ്ധ്വാനം ചെയ്തു.
ഹർഷാരവം മുഴക്കിയും പരസ്പരം കെട്ടിപ്പിടിച്ചും ഹസ്തദാനം ചെയ്തുമാണ് അവർ വിജയ വാർത്തയെ സ്വീകരിച്ചത്. അധ്യാപപകരുൾപ്പടെ ടീം വെള്ളാർമലയുടെ വിജയം കൂടിയാണിതെന്ന് പ്രധാനാധ്യാപകൻ അബ്ദുൾ മുനീർ, മുൻ പ്രധാനാധ്യാപകൻ ഉണ്ണിമാസ്റ്റർ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

