രണ്ട് വളർത്തുനായ്ക്കളെ രാത്രി പുലി കടിച്ചുകൊന്നു; മേലെ അരപ്പറ്റയിലെ കുടുംബങ്ങൾ ഭീതിയിൽ
text_fieldsമേലെ അരപ്പറ്റയിലെ കുന്നുംപുറത്ത് ശിവദാസന്റെ വളർത്തുനായ്ക്കളെ പുലി കടിച്ചുകൊന്ന നിലയിൽ
മേപ്പാടി: മേലെ അരപ്പറ്റയിൽ ഒരു വീട്ടിലെ രണ്ട് വളർത്തുനായ്ക്കളെ ബുധനാഴ്ച രാത്രി പുലി കടിച്ചുകൊന്നു. മേലെ അരപ്പറ്റ കുന്നുംപുറത്ത് ശിവദാസന്റെ വളർത്തുനായ്ക്കളെയാണ് പുലി കൊന്നത്. വീട്ടുമുറ്റത്ത് രണ്ടിടത്തായി കെട്ടിയിട്ടിരുന്ന നായ്ക്കളെയാണ് പുലി കടിച്ചുകൊന്നത്.
സമീപത്തെ വീടുകളിലുള്ള പല വളർത്തുമൃഗങ്ങളെയും കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ പുലികൾ ആക്രമിച്ച് കൊന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഒന്നിൽ കൂടുതൽ പുലികൾ പ്രദേശത്ത് വിലസുന്നുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. രാത്രി പുറത്തിറങ്ങാൻ ജനം ഭയപ്പെടുകയാണ്.
പുലികളെ കൂടുവെച്ച് പിടിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

