ഹൃദ്രോഗിയായ വയോധികെൻറ പെട്ടിക്കട തീയിട്ട് നശിപ്പിച്ചു
text_fieldsസുകുമാരെൻറ പെട്ടിക്കട തീയിട്ട് നശിപ്പിച്ചനിലയിൽ
മേപ്പാടി: ഹൃദ്രോഗിയായ വയോധികെൻറ പെട്ടിക്കട സാമൂഹികവിരുദ്ധർ തീയിട്ട് നശിപ്പിച്ചു. മൂൈപ്പനാട് എച്ച്.എം.എൽ ആശുപത്രിക്ക് മുൻഭാഗത്ത് റോഡരികിലെ മാങ്കുന്ന് സ്വദേശി എൻ. സുകുമാരെൻറ പെട്ടിക്കടക്കാണ് ശനിയാഴ്ച രാത്രി സാമൂഹികവിരുദ്ധർ തീയിട്ടത്. ഫ്ലക്സ്, ടാർപോളിൻ ഷീറ്റുകൾ കൊണ്ട് നിർമിച്ച മേൽക്കൂരയും കമുകിൻതടികൊണ്ട് ചുറ്റും മറച്ചതുമായ കട മുക്കാൽഭാഗവും കത്തിനശിച്ചു.
മൂന്നു തവണ ഹൃദയാഘാതമുണ്ടായ 63കാരനായ സുകുമാരന് ഭാരിച്ച ജോലികളൊന്നും ചെയ്യാൻ കഴിയില്ല. 26 വർഷം മേപ്പാടിയിൽ ഹോട്ടൽ തൊഴിലാളിയായിരുന്നു. ഇപ്പോൾ രണ്ട് വർഷത്തോളമായി പെട്ടിക്കട നടത്തിയായിരുന്നു ഉപജീവനം. അത് തീവെച്ച് നശിപ്പിച്ച സംഭവത്തിൽ നാട്ടുകാർക്കിടയിലും പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.സംഭവം സംബന്ധിച്ച് മേപ്പാടി പൊലീസിൽ പരാതി നൽകി.

