Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_rightഅപകടഭീഷണി ഉയർത്തിയ...

അപകടഭീഷണി ഉയർത്തിയ മരത്തിന്റെ കൊമ്പുകൾ മുറിച്ചുനീക്കി

text_fields
bookmark_border
dangerous tree
cancel
camera_alt

മേ​പ്പാ​ടി-​മു​ട്ടി​ൽ റോ​ഡ​രി​കി​ൽ നെ​ടു​മ്പാ​ല ടൗ​ണി​ൽ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തിയ കൂ​റ്റ​ൻ

മ​ര​ത്തി​​ന്റെ കൊ​മ്പു​ക​ൾ മു​റി​ച്ചു​നീ​ക്കു​ന്നു

മേ​പ്പാ​ടി: നെ​ടു​മ്പാ​ല ടൗ​ണി​ൽ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തിനി​ന്നി​രു​ന്ന കൂ​റ്റ​ൻ മ​ര​ത്തി​ന്റെ കൊ​മ്പു​ക​ൾ മു​റി​ച്ചു​നീ​ക്കി. വ​നം വ​കു​പ്പി​ന്റെ കൈ​വ​ശ​ത്തി​ലു​ള്ള ഭൂ​മി​യി​ൽ സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കുകൂ​ടി ഭീ​ഷ​ണി​യാ​യി നി​ന്ന ഗ്രാ​ന്റീ​സ് മ​ര​ത്തി​ന്റെ കൊ​മ്പു​ക​ളാ​ണ് മു​റി​ച്ചു​മാ​റ്റി​യ​ത്. 40 മീ​റ്റ​റി​ല​ധി​കം ഉ​യ​ര​മു​ള്ള മ​ര​ത്തി​ന്റെ കൊ​മ്പു​ക​ൾ റോ​ഡി​ലേ​ക്ക് പൊ​ട്ടി​വീ​ഴു​ക പ​തി​വാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

അ​പ​ക​ട ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​ൻ മ​ര​ത്തി​ന്റെ കൊ​മ്പു​ക​ൾ മു​റി​ക്ക​ണ​മെ​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി കൊ​മ്പു​ക​ൾ മു​റി​ച്ചു​നീ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വ​നം വ​കു​പ്പ് അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ള്ള ചെ​ല​വ് നാ​ട്ടു​കാ​രാ​ണ് വ​ഹി​ച്ച​ത്. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് കൊ​മ്പു​ക​ൾ മു​റി​ക്കു​ന്ന പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dangerous tree
News Summary - The dangerous tree branches were cut
Next Story