സന്തോഷ് ട്രോഫി: സഫ്നാദിന് വിംസിന്റെ ആദരം
text_fieldsമുഹമ്മദ് സഫ്നാദിന് ഡോ. ആസാദ് മൂപ്പൻ ഉപഹാരം സമ്മാനിക്കുന്നു
മേപ്പാടി: സന്തോഷ് ട്രോഫിയിൽ കേരളത്തിന് മിന്നും ജയത്തിന് കാരണമായ ഗോൾ നേടിയ മുഹമ്മദ് സഫ്നാദിന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിന്റെ ആദരം. ട്രോഫിയും കാഷ് അവാർഡും ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിന്റെയും ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ സമ്മാനിച്ചു.
മെഡിക്കൽ കോളജിലെ ജോലിക്കാരിയായ, മേപ്പാടി മാൻകുന്നിൽ താമസിക്കുന്ന ഖദീജയുടെയും നജുമുദ്ദീന്റെയും മകനാണ് സഫ്നാദ്. കോളജ് കാമ്പസിൽ നടന്ന ചടങ്ങിൽ നസീറ ആസാദ്, എക്സിക്യൂട്ടിവ് ട്രസ്റ്റി യു. ബഷീർ, ഡീൻ ഡോ. ഗോപകുമാരൻ കർത്ത, അസി. ജനറൽ മാനേജർമാരായ ഡോ. ഷാനവാസ് പള്ളിയാൽ, സൂപ്പി കല്ലങ്കോടൻ, പി.ടി.എ പ്രസിഡന്റ് നജീബ് കാരാടൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

