Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_rightപുത്തുമല പുനരധിവാസം:...

പുത്തുമല പുനരധിവാസം: വീട് കൈമാറി

text_fields
bookmark_border
പുത്തുമല പുനരധിവാസം: വീട് കൈമാറി
cancel
camera_alt

പീപ്ൾസ് ഫൗണ്ടേഷൻ നിർമിച്ച് നൽകിയ വീടി​െൻറ കൈമാറ്റ ചടങ്ങിൽ വൈത്തിരി തഹസിൽദാർ ടി. ഹാരിസ് സംസാരിക്കുന്നു

മേപ്പാടി: 2019ലെ പുത്തുമല ദുരന്തത്തിൽ മരിച്ച ചോലശ്ശേരി ഇബ്രാഹിമി​െൻറ കുടുംബത്തിന് പീപ്ൾസ് ഫൗണ്ടേഷൻ നിർമിച്ച് നൽകിയ വീട് വൈത്തിരി തഹസിൽദാർ ടി. ഹാരിസ് കൈമാറി. കുടുംബനാഥയും മൂന്നു മക്കളും ചേർന്ന് താക്കോൽ ഏറ്റുവാങ്ങി. 2019ലെ പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പീപ്ൾസ് ഫൗണ്ടേഷൻ നിർമിച്ചു നൽകുന്ന 24 വീടുകളിൽ മൂന്നാമത്തെ വീടാണിത്.

ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് ടി.പി. യൂനുസ് അധ്യക്ഷത വഹിച്ചു. മുൻ പാളയം ഇമാം യൂസുഫ് നദ്‌വി, ലക്കിഹിൽ മഹല്ല് ഖാദി മുഹമ്മദ് സഖാഫി, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് വി. മുഹമ്മദ് ശരീഫ്, വാർഡ് മെംബർ ചന്ദ്രൻ, വി.വി.കെ. മുഹമ്മദ്, വി.വി. ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി സി.കെ. സമീർ സ്വാഗതവും പുനരധിവാസ സമിതി കൺവീനർ നവാസ് പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RehabilitationHousing projectPuthumala flood
Next Story