Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_rightകു​ടി​വെ​ള്ളം...

കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു; ത​ട​യാ​ൻ ന​ട​പ​ടി​യി​ല്ല

text_fields
bookmark_border
കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു; ത​ട​യാ​ൻ ന​ട​പ​ടി​യി​ല്ല
cancel
camera_alt

മേ​പ്പാ​ടി ടൗ​ണി​ലെ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലെ ടാ​ങ്കി​ൽ നി​ന്ന് ക​വി​ഞ്ഞൊ​ഴു​കി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു

മേ​പ്പാ​ടി: ടൗ​ണി​ലെ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ സ്ഥാ​പി​ച്ച ടാ​ങ്ക് നി​റ​ഞ്ഞ് ക​വി​ഞ്ഞ് മാ​സ​ങ്ങ​ളാ​യി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യി​ൽ നി​ന്നാ​ണ് സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ന്റെ ടെ​റ​സി​ൽ സ്ഥാ​പി​ച്ച ടാ​ങ്കി​ലേ​ക്ക് പൈ​പ്പ് വ​ഴി വെ​ള്ള​മെ​ത്തു​ന്ന​ത്.

എ​ല്ല ദി​വ​സ​വും ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടി​നും മൂ​ന്നി​നും ഇ​ട​യി​ലാ​ണ് വെ​ള്ളം തു​റ​ന്നുവി​ടു​ന്ന​ത്. നി​റ​ഞ്ഞി​രി​ക്കു​ന്ന ടാ​ങ്കി​ലേ​ക്കാ​ണ് വെ​ള്ളം വീ​ഴു​ന്ന​ത്. അ​പ്പോ​ൾ മു​ത​ൽ വെ​ള്ളം ലോ​ക്ക് ചെ​യ്യു​ന്ന​ത് വ​രെ മ​ണി​ക്കൂ​റു​ക​ളോ​ളം വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​കി​പ്പോ​വു​ക​യാ​ണ്. ഇ​ത് മാ​സ​ങ്ങ​ളാ​യി തു​ട​ർ​ന്നുവ​രു​ന്നു. ടെ​റ​സി​ലേ​ക്ക് ക​യ​റാ​നു​ള്ള വ​ഴി​യി​ലെ ഗേ​റ്റ് താ​ഴി​ട്ട് പൂ​ട്ടി​യി​രി​ക്കു​ന്ന​തി​നാ​ൽ ടാ​ങ്കി​ലേ​ക്കു​ള്ള വാ​ൽ​വ് പു​റ​ത്തുനി​ന്ന് ആ​ർ​ക്കും പൂ​ട്ടാ​ൻ ക​ഴി​യു​ക​യു​മി​ല്ല. ജ​ല​ക്ഷാ​മം മു​ന്നി​ൽ​ക്കാ​ണു​ന്ന മാ​സ​ങ്ങ​ളാ​ണ് വ​രാ​നി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചി​ട്ടും വെ​ള്ളം പാ​ഴാ​കു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പ​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeppadiWasting Water
News Summary - No action Against Drinking water wasting
Next Story