വെള്ളാർമല സ്‌കൂളിന് പുതിയ കെട്ടിടം
text_fieldsവെള്ളാർമല ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടം
മേപ്പാടി: ഉരുൾപൊട്ടലിൽ തകർന്ന നാടിന്റെ വീണ്ടെടുപ്പിനായി ജില്ലഭരണകൂടവും സംസ്ഥാന സർക്കാരും ചേർന്ന് നടത്തിയ പരിശ്രമത്തിലൂടെ പല നഷ്ടങ്ങളും വീണ്ടെടുക്കാൻ സാധിച്ചതായി മന്ത്രി ഒ.ആർ കേളു. വെള്ളാർമല ഗവ. ഹയർ സെക്കൻഡറി സ്കൂളിനായി മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കോമ്പൗണ്ടിൽ ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ നിർമിച്ച് നൽകുന്ന പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
12 ക്ലാസ് മുറികളുള്ള രണ്ട് കെട്ടിടങ്ങളാണ് ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ വെള്ളാർമല സ്‌കൂളിനായി നിർമിച്ച് നൽകിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷതവഹിച്ചു. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൻ സൽമ മോയി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിഹാബ്, ഗ്രാമ പഞ്ചായത്ത് അംഗം കെ.കെ. സഹദ്, ജില്ല വിദ്യാഭ്യാസ ഓഫിസർ സി.വി. മൻമോഹൻ, ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, ബിൽഡേഴ്സ് അസോസിയേഷൻ സ്റ്റേറ്റ് ചെയർമാൻ കെ.എ. ജോൺസൺ, പ്രൊജക്ട് കൺവീനർ സതീഷ് കുമാർ, മാനേജിങ് ഡയറക്ടർ എസ്. മഹേഷ്, എസ്.എസ്.കെ ജില്ല പ്രോഗ്രാം കോഓഡിനേറ്റർ അനിൽകുമാർ, വിൽസൺ തോമസ്, സ്കൂൾ പ്രിൻസിപ്പൽ ഭാവ്യലാൽ, പ്രധാനധ്യാപകൻ അബ്ദു മുനീർ, മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫൈസൽ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

