കേബ്ൾ കെണിയിൽ കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്തി
text_fieldsകള്ളാടി വെള്ളപ്പൻകണ്ടിയിലെ സ്വകാര്യ എസ്റ്റേറ്റിലെ കുളത്തിന്റെ കരയിൽ കുടുങ്ങിയ പുലി
മേപ്പാടി: കള്ളാടി വെള്ളപ്പൻകണ്ടിയിലെ സ്വകാര്യ എസ്റ്റേറ്റിനുള്ളിലെ കുളത്തിന്റെ കരയിൽ കേബ്ൾകെണിയിൽ കുടുങ്ങിയ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വെച്ച് പിടികൂടി.
അഞ്ചു വയസ്സിലധികം പ്രായമുള്ള ആൺ പുലിയെയാണ് കെണിയിൽനിന്ന് രക്ഷപ്പെടുത്തിയത്. പിന്നീട് കൂട്ടിലാക്കി വനംവകുപ്പിന്റെ സുൽത്താൻ ബത്തേരിയിലെ വെറ്ററിനറി ലാബിലേക്ക് കൊണ്ടുപോയി. ഡോ. അരുൺ സക്കറിയയാണ് മയക്കുവെടി വെച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് പുലി കെണിയിൽ കുടുങ്ങിയ വിവരം മുണ്ടക്കൈ വനം സെക്ഷൻ അധികൃതർക്ക് ലഭിച്ചത്. തുടർന്ന് ഡി.എഫ്.ഒ ഷജ്നയുടെ നേതൃത്വത്തിൽ ദ്രുതകർമ സേനയടക്കം വനപാലകർ സ്ഥലത്തെത്തിയാണ് തുടർനടപടികൾ സ്വീകരിച്ചത്.

