Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരത്തിനു മുകളിൽ പുലി; നാട്ടുകാർ ഭീതിയിൽ

text_fields
bookmark_border
മരത്തിനു മുകളിൽ പുലി; നാട്ടുകാർ ഭീതിയിൽ
cancel
camera_alt

മേ​പ്പാ​ടി ക​ടൂ​രി​ൽ മ​ര​ത്തി​നു മു​ക​ളി​ൽ രാ​ത്രി ക​ണ്ടെ​ത്തി​യ പു​ള്ളി​പ്പു​ലി

Listen to this Article

മേപ്പാടി: കടൂരിൽ റോഡരികിലായി എച്ച്.എം.എൽ തേയിലത്തോട്ടത്തിലെ മരത്തിൽ കഴിഞ്ഞ ദിവസം രാത്രി പുള്ളിപ്പുലിയെ കാണാനിടയായത് പ്രദേശത്ത് പരിഭ്രാന്തി പരത്തി.

തോട്ടത്തിനു സമീപം വനപ്രദേശത്ത് പുലികളുടെ സാന്നിധ്യമുണ്ട്. ഇതുകാരണം രാത്രികാലങ്ങളിൽ ആളുകൾ പുറത്തിറങ്ങി നടക്കാൻ ഭയപ്പെടുകയാണ്. കഴിഞ്ഞ ദിവസം രാത്രി അതുവഴി വാഹനത്തിൽ കടന്നുപോയവരാണ് പുലിയെ കണ്ടത്. വിവരമറിഞ്ഞ് പിന്നീട് വനം വകുപ്പധികൃതർ സ്ഥലത്തു പോയി പരിശോധന നടത്തി.

കുറുക്കൻമൂലയിൽ വീണ്ടും കടുവ പശുവിനെ കൊന്നു

മാ​ന​ന്ത​വാ​ടി: മൂ​ന്നു മാ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം കു​റു​ക്ക​ൻ​മൂ​ല വീ​ണ്ടും ക​ടു​വ​യു​ടെ ആ​ക്ര​മ​ണ ഭീ​ഷ​ണി​യി​ൽ. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ കോ​ത​മ്പ​റ്റ കോ​ള​നി​യി​ലെ ബാ​ബു​വി​ന്റെ പ​ശു​വി​നെ​യാ​ണ് ക​ടു​വ കൊ​ന്ന​ത്. വ​യ​ലി​ൽ മേ​യാ​ൻ വി​ട്ട​താ​യി​രു​ന്നു.

വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്തെ 14 ക​ർ​ഷ​ക​രു​ടെ 17 വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ന്ന സം​ഭ​വം വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. ഈ ​ക​ർ​ഷ​ക​ർ​ക്ക് ഇ​തു​വ​രെ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ട്ടി​ല്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Leopard on top of tree; The locals are scared
Next Story