കള്ളാടി പാതയോരം; മാലിന്യക്കൂമ്പാരം
text_fieldsകള്ളാടി പാതയോരത്ത് കൂട്ടിയിട്ട മാലിന്യച്ചാക്കുകൾ
മേപ്പാടി: സൂചിപ്പാറ, തൊള്ളായിരംകണ്ടി എന്നിവിടങ്ങളിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഇടത്താവളമായി മാറിയ കള്ളാടിയിൽ മാലിന്യം കുന്നുകൂടുന്നു. മാസങ്ങൾക്കു മുമ്പ് എൻ.എസ്.എസ് ക്യാമ്പിന് എത്തിയ വിദ്യാർഥികൾ പ്രദേശത്തുനിന്ന് ശേഖരിച്ച് ചാക്കുകളിലാക്കിയ മാലിന്യങ്ങൾ നീക്കം ചെയ്യാതെ റോഡരികിൽ കൂട്ടിയിട്ടിരിക്കുകയാണ്. മാസങ്ങളായിട്ടും ഗ്രാമപഞ്ചായത്ത് അധികൃതർ ഇവ നീക്കം ചെയ്യാത്തത് പ്രദേശവാസികൾക്കും സഞ്ചാരികൾക്കും ദുരിതമായി.
ദിനംപ്രതി ഇവിടെ തങ്ങുന്ന വിനോദ സഞ്ചാരികളും തദ്ദേശീയരും ഉപേക്ഷിക്കുന്ന മാലിന്യങ്ങളാണ് നീക്കം ചെയ്യാതെ കിടക്കുന്നത്. പ്രശ്നത്തിൽ ഗ്രാമപഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

