Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മേപ്പാടി ഗവ. പോളിയിലെ ലഹരിസ്വാധീനം: വിദ്യാർഥികൾ താമസിച്ച വീടുകളിൽ റെയ്ഡ്
text_fieldsbookmark_border
മേപ്പാടി ഗവ. പോളിയിലെ വിദ്യാർഥികൾ വാടകക്ക് താമസിച്ച വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുന്നു
മേപ്പാടി (വയനാട്): മേപ്പാടി ഗവ. പോളിയിലെ ചിലർ ലഹരിമരുന്ന് ഉപയോഗിക്കുന്നുവെന്ന പ്രചാരണങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികൾ വാടകക്ക് താമസിച്ചിരുന്ന വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. ലഹരിവലിക്കുന്നതിന് ഉപയോഗിക്കുന്നതെന്ന് കരുതുന്ന രണ്ട് ഉപകരണങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
താഞ്ഞിലോട്, ഒന്നാംമൈൽ, കടൂർ അമ്പലക്കുന്ന് എന്നിവിടങ്ങളിലെ ചില വീടുകളിലാണ് റെയ്ഡ് നടന്നത്. ആന്റി നാർകോട്ടിക്ക് സെൽ ചുമതലയുള്ള സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി. എം.ഒ. സിബിയുടെ നേതൃത്വത്തിൽ 30 ഓളം പേരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. വിദ്യാർഥികൾ ലഹരിമരുന്ന് ഉപയോഗിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു.
Next Story

