Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_rightഏഴു പൊലീസുകാർക്ക്...

ഏഴു പൊലീസുകാർക്ക് കോവിഡ്: മേപ്പാടി സ്​റ്റേഷനിൽ നിയന്ത്രണം

text_fields
bookmark_border
ഏഴു പൊലീസുകാർക്ക് കോവിഡ്: മേപ്പാടി സ്​റ്റേഷനിൽ നിയന്ത്രണം
cancel

മേപ്പാടി: മൂന്നു ദിവസത്തിനിടെ ഏഴു പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മേപ്പാടി സ്​റ്റേഷനിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ നാലു പൊലീസുകാർക്ക് കോവിഡ് പോസിറ്റിവ് റിപ്പോർട്ട് ചെയ്തിരുന്നു.

അന്നുതന്നെ മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് കൂടി പോസിറ്റിവായി. തുടർന്നു ഞായറാഴ്ച സ്​റ്റേഷനിലെ 21 പൊലീസുകാരെ കൂടി മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ആൻറിജൻ പരിശോധനക്ക് വിധേയമാക്കി. ഇതിൽ രണ്ടുപേർക്ക് രോഗം കണ്ടെത്തി. തുടർന്നാണ് പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Policemen​Covid 19Meppadi station
Next Story