റിസോർട്ടിെൻറ പരസ്യ ബോർഡ് നശിപ്പിച്ചതായി പരാതി
text_fieldsകാന്തൻപാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപം സ്ഥാപിച്ചിരുന്ന സ്വകാര്യ റിസോർട്ടിെൻറ പരസ്യ ബോർഡ് നശിപ്പിച്ച നിലയിൽ
റിപ്പൺ: കാന്തൻപാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപമുള്ള 57 സെന്റ് സ്ഥലത്ത് സ്ഥലമുടമയുടെ സമ്മതത്തോടെ സ്ഥാപിച്ച സ്വകാര്യ റിസോർട്ടിെൻറ പരസ്യ ഫ്ലക്സ് ബോർഡ് നശിപ്പിച്ചതായി പരാതി.
കാന്തൻപാറയിലെ സ്വകാര്യ റിസോർട്ടിെൻറ പരസ്യ ബോർഡാണ് നശിപ്പിക്കപ്പെട്ടത്. 10,000 രൂപയോളം ചെലവഴിച്ച് സ്ഥാപിച്ച ബോർഡാണ് നശിപ്പിച്ചത്.
റിപ്പൺ തിനപുരം സ്വദേശി കാട്ടിൻ കടവത്ത് കെ. അബൂബക്കറിെൻറ കൈവശമുള്ളതും മുള്ളുവേലി കെട്ടി സംരക്ഷിച്ചിട്ടുള്ളതുമായ സ്വകാര്യ സ്ഥലത്താണ് ഫ്ലെക്സ് സ്ഥാപിച്ചിരുന്നത്. ഇതിന് സമീപത്തായി സി.സി.ടി.വി കാമറ ഉണ്ട്. ബോർഡ് നശിപ്പിച്ചവരുടെ ദൃശ്യം കാമറയിൽ പതിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഇതു സംബന്ധിച്ച് സ്ഥലമുടമ അബൂബക്കർ മേപ്പാടി പൊലീസിൽ പരാതി നൽകി.

