കേബ്ൾകുഴികൾ മണ്ണിട്ടു നികത്തിയില്ല; അപകട ഭീഷണി ഉയർത്തുന്നു
text_fieldsമേപ്പാടി കാപ്പംകൊല്ലിക്കും നാൽപ്പത്താറിനുമിടയിൽ മണ്ണിട്ട് നികത്താത്ത കേബ്ൾ കുഴികൾ
മേപ്പാടി: കോഴിക്കോട് -ഊട്ടി അന്തർസംസ്ഥാന പാതക്കരികിൽ കാപ്പംകൊല്ലിക്കും നാൽപ്പത്താറിനുമിടയിൽ പലയിടങ്ങളിലായി സ്വകാര്യ കമ്പനി ഓപ്റ്റിക്കൽ ഫൈബർ സ്ഥാപിക്കാനായി നിർമിച്ച കുഴികൾ മണ്ണിട്ട് നികത്തിയില്ല. ഏറെ വാഹനത്തിരക്കുള്ള റോഡിൽ അപകട ഭീഷണി ഉയർത്തി ടാറിങ്ങിനോട് ചേർന്നാണ് കുഴികൾ നിലകൊള്ളുന്നത്.
അൽപ്പമൊന്ന് തെറ്റിയാൽ കുഴിയിൽ വീണ് വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണ്. കേബ്ൾ സ്ഥാപിച്ച കമ്പനി അധികാരികൾ കുഴികൾ മണ്ണിട്ട് നികത്താൻ തയാറാകാത്തത് തികഞ്ഞ ഉത്തരവാദിത്തേമില്ലായ്മയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അപകടങ്ങൾക്കിടയാക്കും മുമ്പു തന്നെ കുഴികൾ നികത്താൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

