Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_rightഅരപ്പറ്റ ഗ്രൗണ്ട്...

അരപ്പറ്റ ഗ്രൗണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക്

text_fields
bookmark_border
Arapetta football field
cancel
camera_alt

അ​ര​പ്പ​റ്റ ഫു​ട്ബാ​ൾ മൈ​താ​നം

മേ​പ്പാ​ടി: അ​ര​പ്പ​റ്റ എ​സ്‌​റ്റേ​റ്റ് ഗ്രൗ​ണ്ടി​നെ അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലു​ള്ള പ്ര​കൃ​തിദ​ത്ത പു​ൽ മൈ​താ​ന​മാ​ക്കാ​ള്ള പ്ര​വൃ​ത്തി അ​വ​സാ​ന ഘ​ട്ട​ത്തി​ൽ. നി​ര​വ​ധി ദേ​ശീ​യ ഫു​ട്ബാ​ൾ താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ത്ത അ​ര​പ്പ​റ്റ നോ​വ സ്പോ​ർ​ട്സ് ക്ല​ബാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ പ്ര​കൃ​തിദ​ത്ത പു​ൽ​മൈ​താ​ന​മെ​ന്ന സ്ഥാ​നം അ​ര​പ്പ​റ്റ എ​സ്‌​റ്റേ​റ്റ് ഗ്രൗ​ണ്ടി​ന് സ്വ​ന്ത​മാ​കും.

സ്വാ​ഭാ​വി​ക പു​ൽ​ത്ത​കി​ടി​യെ ആ​ധു​നി​ക ക​ട്ടി​ങ് യ​ന്ത്ര​ങ്ങ​ളു​പ​യോ​ഗി​ച്ച് ട​ർ​ഫ് ഗ്രൗ​ണ്ടി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ ക്ര​മീ​ക​രി​ക്കു​ന്ന ചു​മ​ത​ല എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന വി.​കെ.​എം ഡെ​വ​ല​പ്മെ​ന്റ് സ്പോ​ർ​ട്സ് എ​ന്ന ക​മ്പ​നി​ക്കാ​ണ്. ഐ.​പി.​എ​ൽ, സ​ന്തോ​ഷ് ട്രോ​ഫി അ​ട​ക്ക​മു​ള്ള ദേ​ശീ​യ ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ളും ന​ട​ത്താ​നു​ള്ള വേ​ദി​യാ​യി അ​ര​പ്പ​റ്റ​യി​ലെ ഗ്രൗ​ണ്ടി​നെ മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം. അ​ഞ്ചു​ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ ചെ​ല​വി​ൽ നോ​വ സ്പോ​ർ​ട്സ് ക്ല​ബാ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്.

ഗ്രൗ​ണ്ടി​ന് ചു​റ്റും ഫെ​ൻ​സി​ങ് അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കു​ന്നു​ണ്ട്. സി​ന്ത​റ്റി​ക് ട്രാ​ക്ക് അ​ട​ക്കം മ​റ്റ് കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ​വി​ടെ ഒ​രു​ക്കു​മെ​ന്ന് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ന​വീ​ക​രി​ച്ച ഗ്രൗ​ണ്ടി​ന്റെ ഉ​ദ്ഘാ​ട​നം ഈ ​മാ​സം 20ന് ​ന​ട​ക്കു​മെ​ന്ന് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsInternational standardsArappatta ground
News Summary - Arappatta ground to international standards
Next Story