Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_rightജലവിതരണ സംവിധാനമില്ല; ...

ജലവിതരണ സംവിധാനമില്ല; കുന്ദമംഗലം വയലിൽ കുടിവെള്ളക്ഷാമം രൂക്ഷം

text_fields
bookmark_border
ജലവിതരണ സംവിധാനമില്ല;  കുന്ദമംഗലം വയലിൽ   കുടിവെള്ളക്ഷാമം രൂക്ഷം
cancel
camera_alt

കു​ന്ദ​മം​ഗ​ലം വ​യ​ൽ​പ്ര​ദേ​ശ​ത്ത്​ കു​ടി​വെ​ള്ള​ വി​ത​ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച പൈ​പ്പ്​ ന​ശി​ച്ച​നി​ല​യി​ൽ

മേപ്പാടി: ഗ്രാമപഞ്ചായത്ത് 15ാം വാർഡിലെ മുന്നൂറോളം കുടുംബങ്ങൾ അധിവസിക്കുന്ന കുന്ദമംഗലം വയൽ പ്രദേശത്ത് പൊതുജലവിതരണ സംവിധാനമില്ലാത്തത് ദുരിതമാകുന്നു.

വേനലായതോടെ കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുകയാണ്. പ്രദേശത്തെ അപൂർവം ചില സ്വകാര്യവ്യക്തികളുടെ കിണറുകളെയാണ് കുടിവെള്ളത്തിനായി പല കുടുംബങ്ങളും ആശ്രയിക്കുന്നത്.

മുമ്പ് ഒരു കുടിവെള്ളപദ്ധതി ഉണ്ടായിരുന്നെങ്കിലും അത് ഏറെനാൾ നിലനിന്നില്ല. വനപ്രദേശത്തുനിന്ന് ഒഴുകിവരുന്ന കാട്ടരുവികളിൽനിന്നുള്ള വെള്ളം ചെമ്പ്ര എസ്റ്റേറ്റിലൂടെ കൊണ്ടുവന്ന് വിതരണം ചെയ്യാനായി സ്ഥാപിച്ച ടാപ്പുകളും പൈപ്പുകളും അവിടവിടെയായി കിടക്കുന്നുണ്ട്. എന്നാൽ, വെള്ളമെത്തിക്കാൻ കഴിഞ്ഞില്ല. അതിനാൽ കുടുംബങ്ങൾ കടുത്ത പ്രയാസത്തിലാണ്.

പഞ്ചായത്തിന്‍റെ കുടിവെള്ള ടാങ്കർ ലോറികളെ കാത്തിരിക്കുകയാണ് പ്രദേശത്തുള്ള കുടുംബങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking water shortage
News Summary - acute Drinking water shortage in kunnamangalam vazhal
Next Story