സൂചിപ്പാറയിലേക്ക് ഇന്നു മുതൽ പ്രവേശനം
text_fieldsമേപ്പാടി: സൂചിപ്പാറ ഇക്കോ ടൂറിസം കേന്ദ്രം ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിപ്പിക്കും. മൂന്നു വർഷത്തിനു ശേഷമാണ് സൂചിപ്പാറ വീണ്ടും സജീവമാകുന്നത്. സന്ദർശകരുടെ എണ്ണം സംബന്ധിച്ച കേസ് തീർപ്പായതിനെ തുടർന്ന് ഹൈകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് പ്രവർത്തനം പുനരാരംഭിക്കുന്നത്.
ഒരാഴ്ച മുമ്പ് പ്രവർത്തനാനുമതി ലഭിച്ചുവെങ്കിലും കോവിഡ് നിയന്ത്രണത്തെ തുടർന്ന് ഒരു ദിവസം മാത്രമാണ് തുറന്നത്. രാവിലെ എട്ടു മുതൽ വൈകീട്ട് നാലു വരെയാണ് നിലവിൽ പ്രവർത്തന സമയം. ഒരു ദിവസം 1200 പേരെ അനുവദിക്കും. മുതിർന്നവർക്ക് 59 രൂപയും വിദ്യാർഥികൾക്ക് 25 രൂപയുമാണ് ഫീസ്. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും സന്ദർശകരെ അനുവദിക്കുകയെന്ന് അധികൃതർ അറിയിച്ചു.

