Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_rightഅ​ടി​സ്ഥാ​ന...

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ മു​ക്കി​ൽ​പ്പീ​ടി​ക അം​ഗ​ൻ​വാ​ടി

text_fields
bookmark_border
അം​ഗ​ൻ​വാ​ടി
cancel
camera_alt

മു​ക്കി​ൽ​പ്പീ​ടി​ക അം​ഗ​ൻ​വാ​ടി

മേ​പ്പാ​ടി: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വ് മൂ​ലം വീ​ർ​പ്പുമു​ട്ടി മു​ക്കി​ൽ​പ്പീ​ടി​ക അം​ഗ​ൻ​വാ​ടി. മൂ​ന്ന് സെൻറ് സ്ഥ​ല​ത്ത് 2014 ൽ ​നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ലാ​ണ് അം​ഗ​ൻ​വാ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ടു​ക്ക​ള​യി​ലെ വാ​ഷ് ബേ​സി​നി​ൽ നി​ന്ന് അ​ഴു​ക്കുവെ​ള്ളം പു​റ​ത്തേ​ക്ക് പോ​കാ​നു​ള്ള പൈ​പ്പോ സോ​ക്പി​റ്റോ ഇ​ല്ലാ​തെ​യാ​ണ് കെ​ട്ടി​ട​ത്തി​ന്റെ നി​ർ​മാ​ണം. അ​ഴു​ക്കു​വെ​ള്ളം ബ​ക്ക​റ്റി​നു​ള്ളി​ലാ​ക്കി പു​റ​ത്തു​കൊ​ണ്ടു​പോ​യി ഒ​ഴു​ക്കി​ക്ക​ള​യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ജീ​വ​ന​ക്കാ​ർ.

മു​ക്കി​ൽ​പ്പീ​ടി​ക അം​ഗ​ൻ​വാ​ടി അ​ടു​ക്ക​ള​യി​ൽ വാ​ഷ്ബേ​സി​ന​ടി​യി​ൽ ബ​ക്ക​റ്റ് വെ​ച്ചി​രി​ക്കു​ന്നു

ക്ലോ​സ​റ്റി​ൽ​നി​ന്ന് സെ​പ്റ്റി​ക് ടാ​ങ്കി​ലേ​ക്കു​ള്ള പൈ​പ്പി​ൽ എ​യ​ർ പൈ​പ്പ് ഘ​ടി​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ദു​ർ​ഗ​ന്ധ​വും പു​റ​ത്തേ​ക്കു​വ​രു​ന്നു. എ​ൽ.​എ​സ്.​ജി.​ഡി വി​ഭാ​ഗം ത​യാ​റാ​ക്കി​യ എ​സ്റ്റി​മേ​റ്റ​നു​സ​രി​ച്ച് ജ​ന​കീ​യ ക​മ്മി​റ്റി​യാ​ണ് കെ​ട്ടി​ട​ത്തി​ന്റെ പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്. ആ ​പ്ര​വൃ​ത്തി​യി​ലെ പോ​രാ​യ്മ​യാ​ണ് ഈ ​ദു:​സ്ഥി​തി​ക്ക് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. അം​ഗ​ൻ​വാ​ടി​ക​ൾ​ക്ക് സോ​ക്പി​റ്റു​ണ്ടാ​ക്കാ​ൻ ഫ​ണ്ട് വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത് എ​ത്ര​യും വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad News
News Summary - A mukkilpeedika Anganvadi without basic amenities
Next Story