പാലക്കമൂലയിൽ വീടിനു മുന്നിൽ ബോംബിന് സമാനമായ വസ്തു
text_fieldsമീനങ്ങാടി: ടൗണിൽനിന്ന് രണ്ട് കിലോമീറ്റർ മാറി പാലക്കമൂലയിൽ വീടിന് മുന്നിൽ ബോംബിന് സമാനമായ വസ്തു കണ്ടെത്തി. പാലക്കമൂല വാരപ്പെട്ടിൽ ഷാജിയുടെ വീട്ടിലാണ് ഞായറാഴ്ച രാവിലെ ഏഴോടെ ബോംബിന് സമാനമായ വസ്തു കണ്ടെത്തിയത്. ഷാജിക്കൊപ്പം അമ്മയും ഭാര്യയും രണ്ടു മക്കളുമാണ് വീട്ടിലുള്ളത്. നിന്നെ കൊല്ലും എന്നെഴുതിയ കുറിപ്പും ഇതിനടുത്തുനിന്ന് കണ്ടെത്തി.
പി.വി.സി പൈപ്പിനുള്ളിൽ ബാറ്ററിയും എൽ.ഇ.ഡി ബൾബും ഘടിപ്പിച്ച വസ്തുവാണ് കണ്ടെത്തിയത്.
മീനങ്ങാടി പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വസ്തു വിദഗ്ധ പരിശോധനക്ക് കൊണ്ടുപോയി. പാലക്കമൂല കട നടത്തുകയാണ് ഷാജി. ഭയപ്പെടുത്താനായി ആരോ ചെയ്തതാെണന്നാണ് പ്രാഥമിക നിഗമനം. വിശദ പരിശോധന നടത്തിയതിനുശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മീനങ്ങാടി പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

