Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_right28 ലക്ഷം ചെലവഴിച്ച്...

28 ലക്ഷം ചെലവഴിച്ച് നവീകരിച്ചിട്ട് മൂന്നു വർഷം; ടൗ​ൺ​ഹാ​ൾ ആ​ര് തു​റ​ന്നുകൊ​ടു​ക്കും?

text_fields
bookmark_border
Meppadi Panchayath Town Hall
cancel
camera_alt

അ​ട​ച്ചി​ട്ട മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ടൗ​ൺഹാ​ൾ കെ​ട്ടി​ടം കാ​ടുമൂ​ടി​യ നി​ല​യി​ൽ

മേ​പ്പാ​ടി: 28 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ച മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ടൗ​ൺ​ഹാ​ൾ മൂ​ന്നു വ​ർ​ഷ​ത്തി​ന് ശേ​ഷ​വും തു​റ​ന്നുകൊ​ടു​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. കെ​ട്ടി​ടം കാ​ടു മൂ​ടി ന​ശി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഇ​പ്പോ​ൾ. സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പൊ​തു​വാ​യൊ​രു ഹാ​ൾ ഇ​ല്ല എ​ന്ന​ത് മേ​പ്പാ​ടി​യു​ടെ വ​ലി​യ പ​രി​മി​തി​യാ​ണ്. മേ​പ്പാ​ടി​യി​ൽ ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജ് സ്ഥാ​പി​ത​മാ​യ​തു മു​ത​ൽ ഈ ​ടൗ​ൺ ഹാ​ളി​ലും പ​ഞ്ചാ​യ​ത്ത് ഷോ​പ്പി​ങ് സെ​ന്റ​ർ കെ​ട്ടി​ട​ത്തി​ലു​മാ​ണ് ക്ലാ​സ് ന​ട​ത്തി​യി​രു​ന്ന​ത്. താ​ഞ്ഞി​ലോ​ട് സ്വ​ന്ത​മാ​യി കെ​ട്ടി​ട​മാ​യ​തോ​ടെ മൂ​ന്നു വ​ർ​ഷം മു​മ്പാ​ണ് കോ​ള​ജ് അ​വി​ടേ​ക്ക് മാ​റ്റി​യ​ത്.

കോ​ള​ജ് ഒ​ഴി​വാ​യ ശേ​ഷം മു​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി 28 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ടൗ​ൺ ഹാ​ൾ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തി. എ​ന്നാ​ൽ, ത​റ ടൈ​ൽ പ​തി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​വൃ​ത്തി​ക​ൾ ചെ​യ്യാ​തെ ഇ.​എം.​എ​സ് സ്മാ​ര​ക ടൗ​ൺ ഹാ​ൾ എ​ന്ന് പു​ന​ർ നാ​മ​ക​ര​ണം ചെ​യ്ത് ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ന​ട​ത്തു​ക​യാ​ണു​ണ്ടാ​യ​ത്. അ​ന്ന​ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് മാ​ത്ര​മാ​ണ് ഹാ​ളി​ൽ ന​ട​ന്ന ഏ​ക പ​രി​പാ​ടി. പി​ന്നീ​ട് ഇ​തു​വ​രെ ഹാ​ളി​ൽ മ​റ്റൊ​രു ച​ട​ങ്ങും ന​ട​ന്നി​ട്ടി​ല്ല.

പു​തി​യ ഭ​ര​ണ​സ​മി​തി വ​ന്ന ശേ​ഷം ഹാ​ൾ ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ച​തു​മി​ല്ല. പാ​ർ​ക്കി​ങ്, ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ളും വെ​ള്ള​വു​മി​ല്ല എ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി ഹാ​ൾ തു​റ​ന്നു കൊ​ടു​ക്കു​ന്നി​ല്ല എ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ ഫ​ണ്ടി​ല്ല എ​ന്ന​ത് മ​റ്റൊ​രു കാ​ര​ണ​മാ​യും പ​റ​യു​ന്നു.

ല​ക്ഷ​ങ്ങ​ൾ ചെല​വ​ഴി​ച്ച് ന​വീ​ക​രി​ച്ച ടൗ​ൺഹാ​ൾ കാ​ടുമൂ​ടി ന​ശി​ച്ചുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി കെ​ട്ടി​ടം തു​റ​ന്നുകൊ​ടു​ക്കു​ന്ന​തി​ൽനി​ന്ന് അ​ധി​കൃ​ത​ർ ഒ​ഴി​ഞ്ഞുമാ​റു​ന്നു​വെ​ന്ന ആ​ക്ഷേ​പം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ട്. ടൗ​ൺഹാ​ൾ എ​ത്ര​യും വേ​ഗം പൊ​തുജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി തു​റ​ന്നുകൊ​ടു​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsRenovationMeppadiTown Hall28 lakhs
News Summary - 28 lakhs and three years after renovation; Who will open the town hall?
Next Story