Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ കുരുന്നിനെ...

ആ കുരുന്നിനെ മരണത്തിലേക്ക്​ ഇടിച്ചുതെറുപ്പിച്ച ബൈ​ക്ക് യാ​ത്രി​ക​ൻ അ​റ​സ്​​റ്റി​ലായി

text_fields
bookmark_border
ആ കുരുന്നിനെ മരണത്തിലേക്ക്​ ഇടിച്ചുതെറുപ്പിച്ച ബൈ​ക്ക് യാ​ത്രി​ക​ൻ അ​റ​സ്​​റ്റി​ലായി
cancel

മീ​ന​ങ്ങാ​ടി (വയനാട്​): മൂ​ന്നു വ​യ​സ്സുള്ള ബാലികയെ മരണത്തിലേക്ക്​ ഇടിച്ചുതെറുപ്പിച്ച്​ കടന്നുകളഞ്ഞ ബൈ​ക്ക് യാ​ത്രി​ക​നെ അ​റ​സ്​​റ്റ് ചെ​യ്തു. ക​ൽ​പ​റ്റ പു​ൽ​പാ​റ സ്വ​ദേ​ശി​യും ഇ​പ്പോ​ൾ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ക​യും ചെ​യ്യു​ന്ന ചു​ണ്ട​ക്ക​ൽ ആ​ന​ന്ദ് രാ​ജാ​ണ് (26) പി​ടി​യി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മീ​ന​ങ്ങാ​ടി ചെ​ന്നാ​ളി​യി​ൽ റോ​ഡ​രി​കി​ലൂ​ടെ മാ​താ​വി​നൊ​പ്പം ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് സ​ഹ്റ ഫാ​ത്തി​മയെന്ന പിഞ്ചുബാലികയെ ബൈ​ക്ക് ഇ​ടി​ക്കു​ന്ന​ത്. ബൈക്കിടിച്ച്​ കുട്ടിക്ക്​ ഗുരുതര പരിക്കേറ്റിട്ടും പ്രതി വാഹനം നിർത്താതെ കടന്നുകളയുകയായിരുന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ഹ്റയെ കൽപറ്റയിലെയും പിന്നീട്​ മേപ്പാടിയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മീ​ന​ങ്ങാ​ടി പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബൈ​ക്ക് യാ​ത്രി​ക​നെ തി​രി​ച്ച​റി​ഞ്ഞ​ത്. പ​ന​മ​രം പ​ര​ക്കു​നി വാ​ഴ​യി​ൽ നി​ഷാ​ദിെൻറ​യും ഷ​ഹാ​ന​യു​ടെ​യും ഏ​ക മ​ക​ളാ​ണ് സ​ഹ്റ ഫാ​ത്തി​മ. സഹറ ചെന്നാളിയിലെ മാതാവിന്‍റെ വീട്ടിലേക്ക്​ നടന്നുപോകുന്നതിനിടയിലാണ്​ ഇടവഴിയിൽനിന്ന്​ കയറിവന്ന ബൈക്ക്​ ഇടിച്ചിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestbike passenger arrested
Next Story