സർക്കാർ മെഡിക്കൽ കോളജ്; അനസ്‌തേഷ്യ ഡോക്ടര്‍മാരുടെ കുറവ് ശസ്ത്രക്രിയകളെ ബാധിക്കും
text_fieldsമാനന്തവാടിയിലെ സർക്കാർ മെഡിക്കൽ കോളജ്
മാനന്തവാടി: ഗവ. മെഡിക്കല്‍ കോളജില്‍ അനസ്‌തേഷ്യവിഭാഗം ഡോക്ടര്‍മാരുടെ കുറവ് മൂലം ശസ്ത്രക്രിയകൾ മുടങ്ങുമോയെന്ന് ആശങ്ക. സ്ഥലം മാറിപ്പോയ അനസ്‌തേഷ്യ വിഭാഗത്തിലെ നാല് ഡോക്ടര്‍മാര്‍ക്ക് പകരം നിയമനമില്ലാത്തതാണ് പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്. ആദിവാസികളും സാധാരണക്കാരുമായ നിരവധി രോഗികള്‍ ആശ്രയിക്കുന്ന മാനന്തവാടിയിലെ മെഡിക്കല്‍ കോളജില്‍ ഒൻപത് അനസ്‌ത്യേഷ്യവിഭാഗം ഡോക്ടര്‍മാരാണ് ഉണ്ടായിരുന്നത്.
ഇതില്‍ നാല് പേരുടെ ഒഴിവാണ് ശസ്ത്രക്രിയകള്‍ കൃത്യസമയത്ത് നടത്താനാവാത്ത സ്ഥിതിവിശേഷം ഉണ്ടാക്കിയത്. രണ്ട് പേര്‍ രണ്ട് മാസം മുമ്പും രണ്ട് പേര്‍ ഏതാനും ദിവസങ്ങള്‍ മുമ്പുമാണ് സ്ഥലംമാറിപ്പോയത്. ഇവര്‍ക്ക് പകരം ഡോക്ടര്‍മാരെ നിയമിക്കാന്‍ ഇതുവരെയും നടപടികളുണ്ടായിട്ടില്ല. നിലവിലുള്ള അഞ്ച്പേരില്‍ രണ്ടുപേര്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഡി.എം.സി നിയമിച്ചവരാണ്.
ഇ.എന്‍.ടി, ഗൈനക്കോളജി, ഓര്‍തോ വിഭാഗങ്ങളില്‍ മാത്രം ആഴ്ചയില്‍ നൂറോളം മേജര്‍ ഓപറേഷനുകള്‍ നടക്കാറുണ്ട്. ഇതിനുപുറമെ അടിയന്തിരഘട്ടങ്ങളിലെ ശസ്ത്രക്രിയകളും മൈനര്‍ ശസ്ത്രക്രിയകളും നിരവധി നടക്കുന്നുണ്ട്. അടിയന്തിരഘട്ടങ്ങള്‍, അപകടങ്ങള്‍ എന്നീ സാഹചര്യത്തില്‍ അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ അസാന്നിധ്യം രോഗിയുടെ ജീവനുതന്നെ ഭീഷണിയായി മാറും. ശസ്ത്രക്രിയ ആവശ്യമുള്ള രോഗികള്‍ക്ക് ആഴ്ചകള്‍ കഴിഞ്ഞാണ് നിലവില്‍ സര്‍ജന്മാര്‍ തീയതി കുറിച്ച് നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

