മാനന്തവാടി എൻ.സി.പിയിൽ കൂട്ട രാജി
text_fieldsമാനന്തവാടി: എന്‍.സി.പിയില്‍ സ്വേച്ഛാധിപത്യ പ്രവണതയെന്നാരോപിച്ച് മാനന്തവാടിയിൽ നേതാക്കളുടെ കൂട്ടരാജി. മുന്‍ ജില്ല പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ എം.പി. അനില്‍, ഇപ്പോഴത്തെ ജില്ല സെക്രട്ടറിമാരായ ബേബി പെരുമ്പില്‍, ഒ.എസ്. ശ്രീജിത്ത് എന്നിവരാണ് രാജിവെച്ചത്.
പാര്‍ട്ടിയുടെ മാനന്തവാടി ബ്ലോക്ക് തെരഞ്ഞെടുപ്പ് മുന്‍ ജില്ല പ്രസിഡന്റ് ഷാജി ചെറിയാന് അട്ടിമറിച്ചെന്നും ഇതിന് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഒത്താശ ചെയ്തതായും ഇവര്‍ ആരോപിച്ചു. മാനന്തവാടി ബ്ലോക്ക് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാത്തതിനാല്‍ മാനന്തവാടിയിലെ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി സംസ്ഥാനസമിതിയിലും നിര്‍വാഹക സമിതിയിലും എത്താനായില്ല.
കഴിഞ്ഞ ജില്ല പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഷാജി ചെറിയാനെ സംസ്ഥാന സെക്രട്ടറിയായി നിയോഗിച്ചതിലുള്ള സംസ്ഥാന പ്രസിഡന്റിന്റെ ജനാധിപത്യ വിരുദ്ധതയില്‍ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് രാജിവെച്ചവര്‍ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

