എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsമുഹമ്മദ് നസൽ
മാനന്തവാടി: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് ജീവനക്കാരും മാനന്തവാടി എക്സൈസ് സർക്കിൾ ഓഫിസ് ജീവനക്കാരും വെള്ളിയാഴ്ച പുലർച്ച നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് 9.506 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായത്.
കോഴിക്കോട് വടകര മാക്കൂൽപീടിക വടക്കയിൽ വീട്ടിൽ വി.കെ. മുഹമ്മദ് നസൽ (21) ആണ് പിടിയിലായത്. കർണാടക ട്രാൻസ്പോർട്ട് ബസിലെ യാത്രക്കാരനായിരുന്നു ഇയാൾ.
മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ എക്സൈസ് പ്രിവന്റിവ് ഓഫിസർ പി.ആർ. ജിനോഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി.ആർ. വിനോദ്, എം.എം. ബിനു, കെ.യു. ജോബിഷ്, സനൂപ്, എ.സി. പ്രജീഷ്, എക്സൈസ് ഡ്രൈവർ രമേശ് ബാബു എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

