Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightമ​യ​ക്കു​മ​രു​ന്നും...

മ​യ​ക്കു​മ​രു​ന്നും ആ​യു​ധ​ങ്ങ​ളു​മാ​യി യു​വാ​ക്ക​ൾ അറസ്​റ്റിൽ

text_fields
bookmark_border
drug mafiya
cancel
camera_alt

അറസ്​റ്റിലായ യു​വാ​ക്ക​ൾ

മാ​ന​ന്ത​വാ​ടി: മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ളും ആ​യു​ധ​ങ്ങ​ളു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ അറസ്​റ്റിൽ. മ​ല​പ്പു​റം തി​രൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ വെ​ട്ടം പ​റ​വ​ണ്ണ​യി​ല്‍ റ​ഫീ​ഖ് (26), പു​റ​ത്തൂ​ര്‍ പ​ടി​ഞ്ഞാ​റ​ക്ക​ര​യി​ല്‍ അ​മ്മൂ​റ്റി റി​യാ​സ് (30), വെ​ട്ടം പ​റ​വ​ണ്ണ​യി​ല്‍ അ​ര​യ​െൻറ പു​ര​ക്ക​ല്‍ ഫെ​മി​സ് (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മാ​ന​ന്ത​വാ​ടി എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി.​ജി. രാ​ധാ​കൃ​ഷ്ണ​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും തോ​ല്‍പെ​ട്ടി എ​ക്‌​സൈ​സ് ചെ​ക്പോ​സ്​​റ്റ് പാ​ര്‍ട്ടി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ച യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്.

ആ​ള്‍ട്ടോ കാ​റി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 840 മി​ല്ലി​ഗ്രാം എം.​ഡി.​എം.​എ​യും കു​രു​മു​ള​കു​പൊ​ടി സ്‌​പ്രേ, ക​ത്തി എ​ന്നി​വ​യും ഇ​വ​രി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കാ​സ​ര്‍കോ​ട് ജി​ല്ല​ക​ളി​ലാ​യി നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലും മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ലും പ്ര​തി​ക​ളാ​ണ് ഇ​വ​ർ. മാ​ന​ന്ത​വാ​ടി ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​ട്ട്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestdrugsweapons
News Summary - Young men arrested for possession of drugs and weapons
Next Story