കൊക്കെയിനുമായി യുവാവ് പിടിയിൽ
text_fieldsമാനന്തവാടി: മയക്കുമരുന്നായ കൊക്കെയിനുമായി യുവാവ് പിടിയിൽ. മലപ്പുറം ചങ്ങരംകുളം താഴത്തെ മാന്താട്ടത്തിൽ വിമൽരാജി (22) നെയാണ് മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ ടി. ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്.
തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റിൽ ചൊവ്വാഴ്ച പുലർച്ച നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ഇയാളുടെ കൈയിൽനിന്ന് 1.15 ഗ്രാം കൊക്കെയിൻ കണ്ടെത്തി. ഷൂവിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഗ്രാമിന് ഇരുപതിനായിരം രൂപ തോതിൽ ആണ് വിപണനം നടത്തിവരുന്നത്.
മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവൻറിവ് ഓഫിസർ സുരേഷ് വെങ്ങാലിക്കുന്നേൽ, സിവിൽ എക്സൈസ് കെ.എസ്. സനൂപ്, കെ. ഹാഷിം, ഒ. ഷാഫി, എം. സുരേഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

