കൊട്ടിയൂരിലേക്ക് ‘ഭൂതത്തെ പറഞ്ഞയച്ചു’
text_fieldsതിരുനെല്ലിയിൽ നടത്തിയ ‘ഭൂതത്തെ പറഞ്ഞയക്കൽ’ ചടങ്ങ്
മാനന്തവാടി: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍നിന്ന് കൊട്ടിയൂരിലേക്ക് ഭൂതത്തെ പറഞ്ഞയച്ചു. പൂജകള്‍ക്ക് മേല്‍ശാന്തി ഇ.എന്‍. കൃഷ്ണന് നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. കെ.എം. ഗോപിനാഥ്.പി. ഉണ്ണികൃഷ്ണൻ. എം. ഗോപാലകൃഷ്ണൻ, നവനീത് ഹരിദാസ് എന്നിവരുടെ സഹായത്തോടെയാണ് വിവിധ ചടങ്ങുകള്‍ നടത്തിയത്. മുമ്പ് കൊട്ടിയൂര്‍ ഉത്സവം നടക്കുന്ന സമയത്ത് തിരുനെല്ലിയില്‍നിന്ന് ഭൂതങ്ങള്‍ കൊട്ടിയൂരിലേക്ക് അരിയെത്തിച്ചെന്നാണ് വിശ്വാസം. അരി കൊണ്ടുപോകുന്നതിനു നിയോഗിക്കപ്പെട്ട ഭൂതഗണങ്ങളിലൊന്ന് ഭാരം കൂടുതലായതിനാല്‍ അരി വഴിക്കുകളഞ്ഞു. പൊറുക്കപ്പെടാത്ത തെറ്റിനു തിരുനെല്ലി പെരുമാള്‍ ഭൂതത്തെ ശപിച്ചു ശിലയാക്കി. അങ്ങനെ കുറവുവന്ന ഭൂതത്തിനുപകരം ഒരു ഭൂതത്തെ തിരുനെല്ലിയില്‍നിന്ന് അയച്ചെന്നാണ് വിശ്വാസം. വൈശാഖ മഹോത്സവം സമാപിക്കുന്നതോടെ ഭൂതത്തെ തിരുനെല്ലിയിലേക്കു തിരിച്ചയക്കുന്ന ചടങ്ങ് കൊട്ടിയൂരില്‍ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

