Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightമണ്ണിടിഞ്ഞ് തൊഴിലാളി...

മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ച സംഭവം: നിർമാണം അനുമതി ഇല്ലാതെ

text_fields
bookmark_border
മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ച സംഭവം: നിർമാണം അനുമതി ഇല്ലാതെ
cancel
camera_alt

എ​രു​മ​ത്തെ​രു​വ് ചെ​റ്റ​പ്പാ​ലം ബൈ​പാ​സ് റോ​ഡി​ന്​ സ​മീ​പം മ​ണ്ണി​ല​ക​പ്പെ​ട്ട​വ​രെ പു​റ​ത്തെ​ടു​ക്കു​ന്നു

Listen to this Article

മാ​ന​ന്ത​വാ​ടി: മ​ണ്ണി​ടി​ഞ്ഞു​വീ​ണ് തൊ​ഴി​ലാ​ളി മ​രി​ക്കു​ക​യും ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു​വി​ധ അ​നു​മ​തി​യും ഇ​ല്ലാ​തെ. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ലെ ഇ​രു​പ​ത്തി​അ​ഞ്ചാം ഡി​വി​ഷ​നി​ൽ​പ്പെ​ട്ട എ​രു​മ​ത്തെ​രു​വ് ചെ​റ്റ​പ്പാ​ലം ബൈ​പാ​സ് റോ​ഡി​ലാ​ണ് സ്വ​കാ​ര്യ വ്യ​ക്തി സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കു​ന്ന​ത്.

മു​പ്പ​ത​ടി​യോ​ളം ഉ​യ​ര​ത്തി​ലു​ള്ള കു​ന്ന് മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ച് നി​ര​ത്തി​യാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ മു​പ്പ​തോ​ളം തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. മ​ഴ​ക്കാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം എ​ല്ലാ​വി​ധ​ത്തി​ലു​ള്ള മ​ണ്ണെ​ടു​പ്പും ജി​ല്ല ക​ല​ക്ട​ർ നി​രോ​ധി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ സ​ബ് ക​ല​ക്ട​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ കെ. ​ദേ​വ​കി ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് ലം​ഘി​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി.

ത​ങ്ങ​ളു​ടെ അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ് നി​ർ​മാ​ണ​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രും അ​റി​യി​ച്ചു. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ച്ച മ​ണ്ണു​മാ​ന്തി​യ​ന്ത്ര​വും ടി​പ്പ​റും അ​ധി​കൃ​ത​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:illegal constructionconstruction permit
News Summary - Worker killed in landslide: Without construction permit
Next Story