Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാട്ടാനകൾ ഏറ്റുമുട്ടി; കൊമ്പൻ ചെരിഞ്ഞു
text_fieldsbookmark_border
ആലത്തൂർ കാളിക്കൊല്ലിക്കു സമീപം ചെരിഞ്ഞ കൊമ്പൻ
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ ആലത്തൂർ കാളിക്കൊല്ലിക്കു സമീപം കാട്ടാനകൾ ഏറ്റുമുട്ടിയതിനെ തുടർന്ന് കൊമ്പനാന ചെരിഞ്ഞു.
45 വയസ്സുള്ള കൊമ്പനാണ് ചെരിഞ്ഞത്. ബേഗൂർ റേഞ്ചിൽപ്പെട്ട വനത്തിൽ കഴിഞ്ഞ രാത്രി പത്തോടെയാണ് സംഭവമെന്ന് വനപാലകർ പറഞ്ഞു.
ചെരിഞ്ഞ കൊമ്പെൻറ വയറിലും തലയിലും ശ്വാസകോശത്തിലും ഹൃദയത്തിലും ആഴത്തിലുള്ള മുറിവുകളുണ്ട്. വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. ജഡം വനത്തിൽ സംസ്കരിച്ചു.
നോർത്ത് വയനാട് ഡി.എഫ്.ഒ രമേശ് ബിഷ്ണോയ്, ബേഗൂർ റേഞ്ച് ഓഫിസർ വി. രതീശൻ, ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

