Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightതോൽപെട്ടിയിൽ...

തോൽപെട്ടിയിൽ കാട്ടാനശല്യം രൂക്ഷം; ജീപ്പ് തകർത്തു

text_fields
bookmark_border
തോൽപെട്ടിയിൽ കാട്ടാനശല്യം രൂക്ഷം; ജീപ്പ് തകർത്തു
cancel
camera_alt

തോ​ൽ​പെ​ട്ടി​യി​ൽ കാ​ട്ടാ​ന ത​ക​ർ​ത്ത ജീ​പ്പ്

മാ​ന​ന്ത​വാ​ടി: തോ​ൽ​പെ​ട്ടി​യി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ സ്ഥി​ര​മാ​യി ഇ​റ​ങ്ങു​ന്ന കൊ​മ്പ​െൻറ ശ​ല്യം ജ​ന​ങ്ങ​ളി​ൽ ഭീ​തി വി​ത​ക്കു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി ജ​ന​ങ്ങ​ൾ​ക്ക് ഇ​ട​യി​ലേ​ക്ക് എ​ത്തി​യ കാ​ട്ടു​കൊ​മ്പ​െൻറ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് നി​ര​വ​ധി​പേ​രാ​ണ് ഭാ​ഗ്യ​ത്തി​ന് ര​ക്ഷ​പ്പെ​ട്ട​ത്.

തോ​ൽ​പെ​ട്ടി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന ക​വാ​ട​ത്തി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന തോ​ൽ​പെ​ട്ടി സ്വ​ദേ​ശി അ​രു​ൺ​കു​മാ​റിെൻറ ജീ​പ്പ് കാ​ട്ടാ​ന ത​ക​ർ​ത്തു. ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന അ​രു​ണും സു​ഹൃ​ത്തും ഭാ​ഗ്യ​ത്തി​നാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. മാ​സ​ങ്ങ​ളാ​യി കാ​ട്ടു​കൊ​മ്പ​ൻ പ്ര​ദേ​ശ​ത്ത് നി​ര​വ​ധി വീ​ടു​ക​ളും ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​യും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി​പേ​ർ​ക്കും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു.

നാ​യ്ക്ക​ട്ടി, ന​രി​ക്ക​ല്ല്, അ​ര​ണ​പ്പാ​റ മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രാ​ണ്​ കാ​ട്ടാ​ന​ഭീ​തി​യി​ൽ ക​ഴി​യു​ന്ന​ത്. സ​ന്ധ്യ മ​യ​ങ്ങി​യാ​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്ന ആ​ന റോ​ഡി​ലൂ​ടെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ​യും ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത് പ​തി​വാ​ണ്. കാ​ട്ടാ​ന​യെ പി​ടി​കൂ​ട​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephant attacktholpetti
News Summary - wild elephant disturbance in tholppetti; jeep vandalized
Next Story