ക്ഷേത്രത്തിൽ കാട്ടാനയുടെ ആക്രമണം; വാതിലും നിലവിളക്കുകളും പൂജസാമഗ്രികളും തകർത്തു
text_fieldsമാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ ക്ഷേത്ര സാമഗ്രികൾ തകർന്നു. കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാന തലപ്പുഴ പുതിയിടം ശ്രീ മുനീശ്വൻ കോവിൽ ക്ഷേത്രത്തിലെത്തി തിടപ്പള്ളിയുടെ വാതിൽ തകർത്ത് നിലവിളക്കുകളും മറ്റു ക്ഷേത്ര സാധനങ്ങളും നശിപ്പിച്ചു.
നിലവിളക്കുകൾ, ഉരുളികൾ, പൂജക്ക് ഉപയോഗിക്കുന്ന സാധന സാമഗ്രികൾ, ഗ്യാസ് സ്റ്റൗ, മറ്റ് ക്ഷേത്ര ഉപകരണങ്ങൾ എന്നിവ നശിപ്പിച്ചു.
40,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ഇത് രണ്ടാംതവണയാണ് ക്ഷേത്രത്തിൽ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്. തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിൽ ക്ഷേത്രം ഭാരവാഹികൾ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

