Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightസജന സജീവന്...

സജന സജീവന് ജന്മനാടിന്റെ വരവേൽപ്

text_fields
bookmark_border
Sajna Sajeevan
cancel
camera_alt

സ​ജ​ന സ​ജീ​വ​ന് ജ​ന്മ​നാ​ടാ​യ മാ​ന​ന്ത​വാ​ടി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട​ൻ മ​ണ്ണി​ല്‍ നി​ന്നും പ​ന്തെ​റി​ഞ്ഞ് ഇ​ന്ത്യ​ന്‍ വ​നി​ത ക്രി​ക്ക​റ്റി​ന്റെ ഉ​ത്തും​ഗ ശ്രേ​ണി​യി​ൽ ഇ​ടം​നേ​ടി​യ മാ​ന​ന്ത​വാ​ടി ചൂ​ട്ട​ക്ക​ട​വ് സ്വ​ദേ​ശി​നി സ​ജ​ന സ​ജീ​വ​ന് ജ​ന്മ​നാ​ടി​ന്റെ ഹൃ​ദ​യ​ത്തി​ൽ ചേ​ർ​ത്തു​ള്ള വ​ര​വേ​ൽ​പ്പ്. വേ​ന​ല്‍മ​ഴ​യു​ടെ ഭീ​ഷ​ണി അ​ക​ന്നു​നി​ന്ന​തോ​ടെ സ​ജ​ന​യു​ടെ വീ​ടി​ന് സ​മീ​പം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് സ്വീ​ക​ര​ണ​ത്തി​നെ​ത്തി​യ​ത്. വൈ​കീ​ട്ട് 3.30ന് ​തു​റ​ന്ന വാ​ഹ​ന​ത്തി​ല്‍ സ​ജ​ന​യെ ആ​ന​യി​ച്ച് നൂ​റ് ക​ണ​ക്കി​നാ​ളു​ക​ൾ മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് നീ​ങ്ങി. ഒ​രു മ​ണി​ക്കൂ​റോ​ളം ന​ഗ​രം​ചു​റ്റി​യ റാ​ലി സ​ജ​ന പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം പൂ​ര്‍ത്തി​യാ​ക്കി​യ മാ​ന​ന്ത​വാ​ടി ഗ​വ. യു.​പി സ്‌​കൂ​ളി​ല്‍ സ​മാ​പി​ച്ചു. റാ​ലി​യി​ല്‍ സ്ത്രീ​ക​ളും കു​ട്ടി​ക​ളും കാ​യി​ക​പ്രേ​മി​ക​ളു​മു​ള്‍പ്പെ​ടെ നി​ര​വ​ധി​പേ​രാ​ണ് അ​ണി​നി​ര​ന്ന​ത്.

സ​ജ​ന​യു​ടെ ചി​ത്ര​ങ്ങ​ളു​മാ​യു​ള്ള പ്ല​ക്കാ​ഡു​ക​ളും മു​ത്തു​ക്കു​ട​യും വാ​ദ്യ​മേ​ള​ങ്ങ​ളും ഘോ​ഷ​യാ​ത്ര​ക്ക് കൊ​ഴു​പ്പേ​കി. ആ​ഹ്ലാ​ദ സൂ​ച​ക​മാ​യി ക​രി​മ​രു​ന്ന് പ്ര​യോ​ഗ​വും ന​ട​ന്നു. സ​ജ​ന​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ച​ട​ങ്ങി​ന് ദൃ​ക്‌​സാ​ക്ഷി​ക​ളാ​യി​രു​ന്നു. അ​നു​മോ​ദ​ന യോ​ഗം ഒ.​ആ​ര്‍. കേ​ളു എം.​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജ​സ്റ്റി​ന്‍ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍മാ​ന്‍ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ന്‍, കൗ​ണ്‍സി​ല​ര്‍മാ​രാ​യ പി.​വി. ജോ​ർ​ജ്, ഷൈ​നി ജോ​ർ​ജ്, കി​ല ജി​ല്ല ഫെ​സി​ലി​റ്റേ​റ്റ​ര്‍ പി.​ടി. ബി​ജു, എ.​എ​ന്‍. പ്ര​ഭാ​ക​ര​ന്‍, ജി​ല്ല ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്റ് എം.​കെ. അ​ബ്ദു​ല്‍ സ​മ​ദ്, ഡോ. ​എ. ഗോ​കു​ല്‍ദേ​വ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സ​ജ​ന​യു​ടെ ജീ​വി​ത നാ​ള്‍വ​ഴി​ക​ള്‍ അ​ട​യാ​ള​പ്പെ​ടു​ത്തി​യ പു​സ്ത​കം സം​സ്ഥാ​ന സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ അം​ഗം കെ. ​റ​ഫീ​ഖ് ഏ​റ്റു​വാ​ങ്ങി. സ​ജ​ന​യു​ടെ പി​താ​വ് സ​ജീ​വ​നേ​യും മാ​താ​വ് ശാ​ര​ദ​യേ​യും കാ​യി​ക അ​ധ്യാ​പി​ക​യാ​യി​രു​ന്ന എ​ല്‍സ​മ്മ ടീ​ച്ച​റേ​യും ആ​ദ​രി​ച്ചു. പി. ​സു​രേ​ഷ് ബാ​ബു ച​ട​ങ്ങി​ല്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സ്വീ​ക​ര​ണ​യോ​ഗ​ത്തി​ന് സ​ജ​ന സ​ജീ​വ​ന്‍ മ​റു​പ​ടി പ​റ​ഞ്ഞു. സം​ഘാ​ട​ക സ​മി​തി ക​ണ്‍വീ​ന​ര്‍ കെ.​ബി. സി​മി​ല്‍ സ്വാ​ഗ​ത​വും എ​സ്. അ​ജ​യ​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Welcome to Sajna Sajeevan's to hometown
Next Story