വയനാട് മെഡിക്കല്‍ കോളജ് റോഡ് നവീകരണം; റോഡ് ലെവല്‍സ് സർവേ ആരംഭിച്ചു
text_fieldsവയനാട് മെഡിക്കല്‍ കോളജ് റോഡ് ഉന്നത നിലവാരത്തില്‍
നവീകരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ലെവല്‍സ് സർവേ
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജ് റോഡ് ഉന്നത നിലവാരത്തില്‍ നവീകരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പ്രാഥമിക നടപടികള്‍ക്ക് തുടക്കം. ഇതിന്റെ ആദ്യഘട്ടമായി റോഡിന്റെ ലെവല്‍സ് സർവേ ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പ് അംഗീകരിക്കുന്ന മുറക്ക് നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവും. ബജറ്റില്‍ അനുവദിച്ച രണ്ട് കോടി രൂപ മുടക്കിയാണ് റോഡ് നവീകരണം നടത്തുക. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്തത്.
മാനന്തവാടി പോസ്റ്റ് ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച് പഴശ്ശികുടീരം വരെയും മെഡിക്കല്‍ കോളജിന്റെ ഇന്റേണല്‍ റോഡുകളും നവീകരിക്കും. പരമാവധി വീതി വർധിപ്പിച്ച് ബി.എം.ബി.സി നിലവാരത്തില്‍ ടാറിങ് പ്രവര്‍ത്തികള്‍ നടത്തും. പുതുതായി നടപ്പാതകളും കൈവരികളും നിര്‍മ്മിക്കും. അതോടൊപ്പം ഈ പാതയില്‍ ആവശ്യമായ തെരുവു വിളക്കുകൾ സജ്ജമാക്കും.
മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിന്റെ മുന്‍വശത്തെ ഇന്റര്‍ലോക്ക് പ്രവര്‍ത്തികള്‍ പലയിടത്തു താഴ്ന്ന് പോയതിനാല്‍ വീല്‍ ചെയറുകള്‍, ട്രോളികള്‍ തുടങ്ങിയവ കൊണ്ടുപോകാൻ തടസമുണ്ട്. മന്ത്രി ഒ.ആര്‍. കേളുവിന്റെ ഇടപെടലിലൂടെയാണ് ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

