Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightവയനാട് മെഡിക്കൽ കോളജ്;...

വയനാട് മെഡിക്കൽ കോളജ്; കാത്ത്‌ ലാബിന്റെ പ്രവർത്തനങ്ങൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കാൻ ധാരണ

text_fields
bookmark_border
wayanad medical college
cancel

മാ​ന​ന്ത​വാ​ടി: ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ച് ഏ​പ്രി​ൽ ര​ണ്ടി​ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ത്ത്‌​ലാ​ബി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ധാ​ര​ണ. ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് പ്ര​ഖ്യാ​പി​ച്ച കാ​ത്ത് ലാ​ബ് അ​ഞ്ചു​വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്.

അ​തു ക​ഴി​ഞ്ഞ് ര​ണ്ട് മാ​സം പി​ന്നി​ട്ടെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കാ​ത്ത​ത് മാ​ധ്യ​മ​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​രു​ന്നു. കാ​ത്ത്‌​ലാ​ബ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കാ​ത്ത​തും മു​ഖ്യ​മ​ന്ത്രി ത​ന്നെ ഉ​ദ്ഘാ​ട​നം ചെ​യ്ത ഏ​ഴു​നി​ല​കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്നും തു​ട​ങ്ങാ​ത്ത​തും വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു.

കാ​ത്ത്‌​ലാ​ബും ബ​ഹു​നി​ല കെ​ട്ടി​ട​വും മു​ഖ്യ അ​ജ​ണ്ട​യാ​യി വെ​ള്ളി​യാ​ഴ്ച ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി യോ​ഗം ചേ​ർ​ന്നു. കാ​ത്ത്‌​ലാ​ബി​ന്റെ പ്ര​വൃ​ത്തി ആ​ഗ​സ്റ്റി​ൽ പൂ​ർ​ത്തി​യാ​ക്കി ന​ൽ​കു​മെ​ന്നാ​ണ് കെ.​എം.​സി.​എ​ൽ അ​ധി​കൃ​ത​ർ​ക്ക് ഉ​റ​പ്പു ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

യ​ന്ത്ര​ങ്ങ​ൾ ഘ​ടി​പ്പി​ക്കേ​ണ്ട പ്ര​വൃ​ത്തി ഇ​നി​യും പൂ​ർ​ത്തി​യാ​കാ​നു​ണ്ട്. ര​ണ്ടു ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​രെ നി​യ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ന​ട​പ്പി​ലാ​യി​ട്ടി​ല്ല. ഒ​രു മാ​സ​ത്തി​ന​കം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ്രോ​ഗ വി​ഭാ​ഗം ഒ.​പി​യും തു​ട​ങ്ങി​യേ​ക്കും. ആ​ദ്യ​ഘ​ട്ടം ആ​ഴ്ച​ച​യി​ൽ മൂ​ന്നു ദി​വ​സ​ത്തെ ഒ.​പി തു​ട​ങ്ങാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത ബ​ഹു​നി​ല കെ​ട്ടി​ടം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക​ണ​മെ​ങ്കി​ൽ പു​തി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി​ക്ക​ണം. വ​യ​നാ​ട് പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ഞ്ച​ര​ക്കോ​ടി​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

വാ​ങ്ങാ​നു​ള്ള അ​നു​മ​തി ല​ഭി​ച്ചാ​ൽ ബ​ഹു​നി​ല കെ​ട്ടി​ടം വേ​ഗ​ത്തി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കും. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് ചി​കി​ത്സ ന​ൽ​കി​യ​തി​ന്റെ​യും ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ​യും തു​ക കി​ട്ടാ​ൻ വൈ​കു​ന്ന​ത് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

ഈ ​ഇ​ന​ത്തി​ൽ ആ​റു​കോ​ടി​യോ​ളം രൂ​പ​യാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്. ആ​ശു​പ​ത്രി വ​രു​മാ​നം കു​റ​വാ​യ​തി​നാ​ൽ താ​ത്‌​ക്കാലി​ക ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം മു​ട​ങ്ങു​ന്ന​ത് പ​തി​വാ​ണ്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​മൊ​ന്നും യോ​ഗം ച​ർ​ച്ച ചെ​യ്തി​ല്ല.

യോ​ഗ​ത്തി​ൽ സ​മി​തി ചെ​യ​ർ​മാ​ൻ ക​ല​ക്ട​ർ ഡോ. ​രേ​ണു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ആ​ർ. കേ​ളു എം.​എ​ൽ.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സം​ഷാ​ദ് മ​ര​ക്കാ​ർ, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും എ​ച്ച്.​ഡി.​സി അം​ഗ​വു​മാ​യ ജ​സ്റ്റി​ൻ ബേ​ബി, മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഡോ. ​കെ. മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ്, ജി​ല്ല ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​വി.​പി. രാ​ജേ​ഷ്, ലേ ​സെ​ക്ര​ട്ട​റി പ്ര​വീ​ൺ കു​മാ​ർ, ന​ഴ്‌​സി​ങ് സൂ​പ്ര​ണ്ട് ത്രേ​സ്യ പാ​റ​യ്ക്ക​ൽ, ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പ്ര​തി​നി​ധി സി.​പി.​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newsmedical college
News Summary - Wayanad Medical College-Agreement to complete work of cath lab within three months
Next Story