Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightമാനന്തവാടിയിൽ ഉഷയുടേത്...

മാനന്തവാടിയിൽ ഉഷയുടേത് അട്ടിമറി ജയം; ആ​ദ്യം മു​ത​ൽ ഉ​ദ്വേ​ഗം

text_fields
bookmark_border
മാനന്തവാടിയിൽ ഉഷയുടേത് അട്ടിമറി ജയം; ആ​ദ്യം മു​ത​ൽ ഉ​ദ്വേ​ഗം
cancel

മാ​ന​ന്ത​വാ​ടി: വോ​​ട്ടെ​ണ്ണ​ൽ ആ​ദ്യ റൗ​ണ്ടി​ൽ 744 വോ​ട്ടി​ന്റെ ലീ​ഡ് ഉ​ഷ നേ​ടി​യി​രു​ന്നു. ര​ണ്ടാം റൗ​ണ്ടി​ൽ 912 ആ​യി ലീ​ഡ് ഉ​യ​ർ​ത്തി. മൂ​ന്നാം റൗ​ണ്ടി​ൽ എ​ത്തി​യ​പ്പോ​ൾ ലീ​ഡ് 388 ആ​യി കു​റ​ഞ്ഞു. നാ​ലാം റൗ​ണ്ടി​ൽ 1465 വോ​ട്ടി​ന്റെ ലീ​ഡി​ൽ ഒ.​ആ​ർ. കേ​ളു മു​ന്നി​ലെ​ത്തി. അ​ഞ്ചാം റൗ​ണ്ടി​ൽ 2586 ആ​യി ഉ​യ​ർ​ത്തി. ആ​റാം റൗ​ണ്ടി​ൽ ലീ​ഡ് 3253 ആ​യി കേ​ളു വ​ർ​ധി​പ്പി​ച്ചു. എ​ന്നാ​ൽ ഏ​ഴാം റൗ​ണ്ടി​ൽ ലീ​ഡ് 2798 ആ​യി കു​റ​ഞ്ഞു. എ​ട്ടാം റൗ​ണ്ടി​ൽ ലീ​ഡ് നി​ല 1917ലേ​ക്ക് കൂ​പ്പു​കു​ത്തി. ഒ​മ്പ​താം റൗ​ണ്ടി​ൽ 317 ആ​യി കു​റ​ഞ്ഞു. പ​ത്താം റൗ​ണ്ടി​ൽ 1072 വോ​ട്ടു​ക​ളു​ടെ ലീ​ഡോ​ടെ ഉ​ഷ തി​രി​ച്ചു​പി​ടി​ച്ചു. പ​തി​നൊ​ന്നാം റൗ​ണ്ടി​ൽ 1880 ആ​യും പ​ന്ത്ര​ണ്ടാം റൗ​ണ്ടി​ൽ 3674 ആ​യും പ​തി​മൂ​ന്നാം റൗ​ണ്ടി​ൽ 4606 ആ​യും ഉ​യ​ർ​ത്തി. പ​തി​നാ​ലാം റൗ​ണ്ടി​ൽ 6458 ആ​യി വ​ർ​ധി​പ്പി​ച്ചു. പ​തി​ന​ഞ്ചി​ൽ 7932 ആ​യി ഉ​യ​ർ​ത്തി. പ​തി​നാ​റാം റൗ​ണ്ടി​ൽ 9378 വോ​ട്ടി​ന്റെ ലീ​ഡ് നേ​ടി വി​ജ​യം ഉ​റ​പ്പി​ച്ചു. പ​തി​നേ​ഴാം റൗ​ണ്ടി​ൽ 10,543 വോ​ട്ട് നേ​ടി വി​ജ​യം കൈ​വ​രി​ച്ചു.

പോ​സ്റ്റ​ൽ വോ​ട്ടു​ക​ളി​ൽ 178 വോ​ട്ടു​ക​ളു​ടെ ലീ​ഡും ഉ​ഷ നേ​ടി. 2021ൽ 9282 ​വോ​ട്ടു​ക​ൾ​ക്കാ​ണ് ഒ.​ആ​ർ. കേ​ളു യു.​ഡി.​എ​ഫി​ലെ പി.​കെ. ജ​യ​ല​ക്ഷ്മി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 2016ൽ 1307 ​വോ​ട്ടി​നാ​ണ് മ​ന്ത്രി​യാ​യി​രു​ന്ന പി.​കെ. ജ​യ​ല​ക്ഷ്മി​യു​ടെ പ​രാ​ജ​യം. ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​വും ഐ​ക്യ​ത്തോ​ടെ​യു​ള്ള യു.​ഡി.​എ​ഫി​ന്റെ പ്ര​വ​ർ​ത്ത​ന​വു​മാ​ണ് മി​ക​വാ​ർ​ന്ന ജ​യം സ​മ്മാ​നി​ച്ച​ത്.

പ​രാ​ജ​യം രു​ചി​ക്കാ​തെ തേ​രോ​ട്ടം

മാ​ന​ന്ത​വാ​ടി: മ​ത്സ​ര​രം​ഗ​ത്ത് ഇ​റ​ങ്ങി​യ കാ​ലം​തൊ​ട്ട് പ​രാ​ജ​യ​ത്തി​ന്റെ രു​ചി​യ​റി​യാ​തെ​യു​ള്ള തേ​രോ​ട്ട​മാ​ണ് ഉ​ഷ വി​ജ​യ​ന്റേ​ത്. 2010ൽ ​എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലേ​ക്കാ​യി​രു​ന്നു ക​ന്നി​യ​ങ്കം. 2015 ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യാ​യി. 2020ൽ ​എ​ട​വ​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​യി. 2025ൽ ​മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​റാ​യി​രി​ക്കെ​യാ​ണ് 2026ൽ ​നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ പാ​ർ​ട്ടി നി​യോ​ഗി​ച്ച​ത്. നി​ല​വി​ൽ ആ​ദി​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ട​വ​ക മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്. എ​ള്ളു​മ​ന്ദം കൂ​ട്ട​മു​ണ്ട വി​ജ​യ​നാ​ണ് ഭ​ർ​ത്താ​വ്. മ​ക്ക​ൾ: അ​ഭ​യ കൃ​ഷ്ണ കെ. ​വി​ജ​യ് (ഐ.​ആ​ർ.​ബി ​െട്ര​യ്നി), വി​വേ​കാ​ന​ന്ദ് കെ. ​വി​ജ​യ് (വി​ദ്യാ​ർ​ഥി).

മാ​ന​ന്ത​വാ​ടി​യി​ൽ എ​ല്ലാം പി​ഴ​ച്ച് സി.​പി.​എം; ഇ​ത് യു.​ഡി.​എ​ഫ് മ​ണ്ണ് -ഉ​ഷ വി​ജ​യ​ൻ

മാ​ന​ന്ത​വാ​ടി: ക​ൽ​പ​റ്റ​യി​ലും സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലും പ്ര​തീ​ക്ഷ​യി​ല്ലെ​ങ്കി​ലും മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ൽ വ​ൻ പ്ര​തീ​ക്ഷ പു​ല​ർ​ത്തി​യി​രു​ന്നു സി.​പി.​എം. എ​ന്നാ​ൽ എ​ല്ലാ ക​ണ​ക്കു​കൂ​ട്ട​ലും പി​ഴ​ച്ച് യു.​ഡി.​എ​ഫി​ന്റെ ഉ​ഷ വി​ജ​യ​ൻ വെ​ന്നി​ക്കൊ​ടി പാ​റി​ക്കു​ക​യാ​യി​രു​ന്നു. യു.​ഡി.​എ​ഫി​ന്റെ മ​ണ്ണാ​ണ് മാ​ന​ന്ത​വാ​ടി​യെ​ന്ന് ഉ​ഷ വി​ജ​യ​ൻ പ​റ​ഞ്ഞു. പ​ത്തു വ​ർ​ഷം മു​മ്പ് ന​ഷ്ട െപ്പ​ട്ടു​പോ​യ മ​ണ്ഡ​ലം തി​രി​ച്ചു പി​ടി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ട്. ഇ​ത് യു.​ഡി.​എ​ഫി​ന്റെ ഐ​ക്യ​ത്തി​ന്റെ വി​ജ​യ​മാ​ണ്. മാ​ന​ന്ത​വാ​ടി​യി​ലെ എ​ല്ലാ വോ​ട്ട​ർ​മാ​രോ​ടും ന​ന്ദി​യു​ണ്ട്. യു.​ഡി.​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി ഒ​രു​മ​യോ​ടെ പ്ര​വ​ർ​ത്തി​ച്ചു. സം​സ്ഥാ​ന​ത്തെ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​വും ഫ​ല​ത്തി​ൽ പ്ര​തി​ഫ​ലി​ച്ചു. തു​ട​ക്കം മു​ത​ൽ ത​ന്നെ തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. പ​തി​നാ​യി​രം വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്ന് ക​ണ​ക്കു​കൂ​ട്ടി​യി​രു​ന്നു. അ​തു ത​ന്നെ സം​ഭ​വി​ച്ചു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ പ​രാ​ജ​യ​കാ​ര​ണം വി​ക​സ​ന​ത്തി​ന്റെ കു​റ​വ​ല്ലെ​ന്ന് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ഒ.​ആ​ർ. കേ​ളു പ​റ​ഞ്ഞു. മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം യു.​ഡി.​എ​ഫി​ന്റെ ശ​ക്തി​കേ​ന്ദ്ര​മാ​ണ്. അ​തി​നെ അ​തി​ജീ​വി​ച്ചാ​ണ് 2016ലും 2021​ലും ഞാ​ൻ വി​ജ​യി​ച്ച​ത്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്തു ക​ണ്ട വ​ലി​യൊ​രു ത​രം​ഗം യു.​ഡി.​എ​ഫി​ന് അ​നു​കൂ​ല​മാ​യ​താ​യി ക​രു​തു​ന്നു. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ക്കാ​ലം മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രി​ക്ക​ലു​മി​ല്ലാ​ത്ത വ​ലി​യൊ​രു മു​ന്നേ​റ്റ​മാ​ണ്. ജ​ന​പ്ര​തി​നി​ധി ഒ​രു ആ​രോ​പ​ണ​വും ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല. വോ​ട്ട​ർ​മാ​ർ ത​ള്ളി​ക്ക​ള​യേ​ണ്ട ഒ​രു സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​യി​ട്ടി​ല്ല. ബൂ​ത്ത​ടി​സ്ഥാ​ന​ത്തി​ലു​ള്ള വോ​ട്ടു​ക​ളു​ടെ ക​ണ​ക്ക് പ​രി​ശോ​ധി​ച്ച് പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തി​നേ​ക്കാ​ൾ വോ​ട്ട് കൂ​ടി​യ​ത് വ​ലി​യ അം​ഗീ​കാ​ര​മാ​യി കാ​ണു​ന്നു​വെ​ന്നും വോ​ട്ടു ചെ​യ്ത​വ​ർ​ക്കും രാ​പ്പ​ക​ൽ അ​ധ്വാ​നി​ച്ച നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ന്ദി​യു​ണ്ടെ​ന്നും നാ​ട്ടി​ലെ ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് സ​ജീ​വ​മാ​യി പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് ഉ​ണ്ടാ​കു​മെ​ന്നും എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി പി. ​ശ്യാം രാ​ജ് പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MananthavadyWayanadKerala Assembly Election 2026
News Summary - Usha's landslide victory in Mananthavady; excitement from the start
Next Story