പുഴയിൽ അറവുമാലിന്യം തള്ളി; ഒരാൾക്കെതിരെ കേസ്
text_fieldsമാനന്തവാടി: രാത്രിയുടെ മറവിൽ പുഴയിൽ അറവുമാലിന്യം തള്ളിയ വാഹനം പൊലീസ് പിടികൂടി. സംഭവത്തിൽ മാനന്തവാടി സ്വദേശി മാവുള്ളപറമ്പത്ത് എം.വി. ഷമീറിനെതിരെ (45) കേസെടുത്തു. രാത്രികാല പരിശോധനക്കിടെ റോഡിൽ രക്തക്കറ കണ്ട് നടത്തിയ അന്വേഷണത്തിലാണ് പുഴയിൽ അറവുമാലിന്യം തള്ളിയത് ശ്രദ്ധയിൽപെട്ടത്.
ബുധനാഴ്ച പുലർച്ചെയാണ് എ.എസ്.ഐ മെർവിൻറ് ഡിക്രൂസിെൻറ നേതൃത്വത്തിൽ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം റോഡിൽ രക്തക്കറ കണ്ടത്. ഇത് പിന്തുടർന്ന പൊലീസ് പാണ്ടിക്കടവ് പാലത്തിൽ എത്തി. പാലത്തിെൻറ കൈവരിയിലും രക്തക്കറ കണ്ടു. ഇതിന് സമീപം ഗുഡ്സ് ഓട്ടോറിക്ഷ കഴുകി വൃത്തിയാക്കുന്നവരെ ചോദ്യം ചെയ്തതോടെയാണ് പുഴയിൽ അറവ് മാലിന്യം തള്ളിയതായി ബോധ്യപ്പെട്ടത്.