വളർത്തുനായ്ക്കൾക്ക് കുത്തിവെപ്പ് ക്യാമ്പ് നാളെ മുതൽ
text_fieldsrepresentative image
മാനന്തവാടി: നഗരസഭയിൽ വളർത്ത് നായ്ക്കൾക്കുള്ള കുത്തിവെപ്പും ലൈസൻസ് നൽകലും തെരുവ് പട്ടികളെ വന്ധീകരിക്കൽ പരിപാടിയും 22 മുതൽ 29 വരെ നടക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. തെരുവ് പട്ടികളെ വന്ധീകരണത്തിന് ശേഷം ഷെൽട്ടർ ഹോമിലേക്ക് മാറ്റും.
സന്നദ്ധ സേനക്ക് താല്പര്യമുള്ളവർ നഗരസഭയുമായി ബന്ധപ്പെടണമെന്നും നഗരസഭ അധികൃതർ അറിയിച്ചു. 22ന് പിലാക്കാവ്, കല്ലിയോട്ട് ജങ്ഷൻ, 23ന് കോട്ടകുന്ന് ഗ്രൗണ്ട്, വിൻസെന്റ് ഗിരി, 24ന് ഒണ്ടയങ്ങാടി, ചെറൂർ 26ന് കുറുക്കൻമൂല, ചാലിഗദ്ധ, പയ്യംമ്പള്ളി, 27ന് കൊയിലേരി, വള്ളിയൂർക്കാവ്, 28 ന് മൈത്രി നഗർ, ഒഴക്കോടി, 29ന് കണിയാരം, ചിറക്കര എന്നിവിടങ്ങളിലായി രാവിലെയും ഉച്ച കഴിഞ്ഞും നടക്കും.
കുത്തിവെപ്പ് കേന്ദ്രത്തിൽ തന്നെ വളർത്തുനായ്ക്കൾക്ക് ലൈസൻസും നൽകും. വാർത്തസമ്മേളനത്തിൽ ചെയർപേഴ്സൺ സി.കെ. രത്നവല്ലി, വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ. കൗൺസിലർമാരായ ഷിബു ജോർജ്, അശോകൻ കൊയിലേരി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

