ഭർത്താവിന്റെ അപ്രതീക്ഷിത മരണം; പെരുവഴിയിലായി റെനിതയും കുടുംബവും
text_fieldsപണിതീരാത്ത വീടിനു മുന്നിൽ റെനിതയും മക്കളും
മാനന്തവാടി: ഭർത്താവിന്റെ അപ്രതീക്ഷത മരണത്തോടെ റെനിതയും കുടുംബവും കാരുണ്യം വറ്റാത്ത നന്മ മനസ്സുകളിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ്. എടവക ഗ്രാമ പഞ്ചായത്തിലെ പുലിക്കാട് ആലക്കൽ മാർട്ടിൻ ഡിസംബർ എട്ടിനാണ് ജോലിക്കിടെ മരത്തിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് മരണപ്പെട്ടത്.
മരം വെട്ട് തൊഴിലാളിയായിരുന്ന മാർട്ടിന്‍റെ വരുമാനമായിരുന്ന കുടുംബത്തിന്‍റെ ഏക ആശ്രയം. ഷീറ്റ് മേഞ്ഞ മേൽക്കൂരയും തേക്കാത്ത ചുമരുകളുമുള്ള തീർത്തും ശോച്യാവസ്ഥയിലുള്ള വീട്ടിലാണ് പറക്കമുറ്റാത്ത മൂന്ന് പെൺകുട്ടികളുമായി റെനിത കഴിയുന്നത്. കാരുണ്യത്തിന്‍റെ കരങ്ങൾ ഈ കുടുംബത്തിന് കൈത്താങ്ങാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

