Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightവാഹനം കിട്ടിയില്ല;...

വാഹനം കിട്ടിയില്ല; പൊലീസിന്റെ കരുതലിൽ ഗർഭിണിക്ക് ആശുപത്രിയിൽ പ്രസവം

text_fields
bookmark_border
വാഹനം കിട്ടിയില്ല; പൊലീസിന്റെ കരുതലിൽ ഗർഭിണിക്ക്  ആശുപത്രിയിൽ പ്രസവം
cancel

മാ​ന​ന്ത​വാ​ടി: ആ​ശു​പ​ത്രി​യി​ൽ എ​ത്താ​ൻ വാ​ഹ​ന​മി​ല്ലാ​തെ അ​ർ​ധ​രാ​ത്രി​യി​ൽ പ്ര​സ​വ​വേ​ദ​ന​യി​ൽ വ​ല​ഞ്ഞ യു​വ​തി​ക്ക് സ​ഹാ​യ ഹ​സ്ത​മേ​കി വ​യ​നാ​ട് പൊ​ലീ​സ്. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പൊ​ലീ​സ് ക്യു.​ആ​ർ.​ടി പ​ട്രോ​ളി​ങ് സം​ഘ​ത്തി​ന്റെ​യും മാ​ന​ന്ത​വാ​ടി പൊ​ലീ​സി​ന്റെ​യും അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ലാ​ണ് യു​വ​തി​ക്കും കു​ടും​ബ​ത്തി​നും തു​ണ​യാ​യ​ത്. ദു​ർ​ഘ​ട പാ​ത​യി​ൽ കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ കൃ​ത്യ​സ​മ​യ​ത്ത് മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് യു​വ​തി പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. തൊ​ണ്ട​ർ​നാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ പോ​ലീ​സി​നെ അ​ഭി​ന​ന്ദി​ച്ചു.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. നി​ര​വി​ൽ​പ്പു​ഴ മാ​രാ​ടി ഉ​ന്ന​തി​യി​ലെ കു​റു​മ​ൻ-​മ​ല്ലി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ സ​രോ​ജി​നി​ക്ക് ക​ടു​ത്ത പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആം​ബു​ല​ൻ​സി​നാ​യി പ്ര​ദേ​ശ​ത്തെ മി​ക്ക സ​ർ​വി​സു​ക​ളെ​യും ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ആം​ബു​ല​ൻ​സ​ട​ക്കം ഒ​രു വാ​ഹ​ന​വും ല​ഭ്യ​മാ​യി​ല്ല. ഒ​ടു​വി​ൽ, 112ൽ ​വി​ളി​ച്ച് പൊ​ലീ​സ്‌ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. തൊ​ണ്ട​ർ​നാ​ട് സ്റ്റേ​ഷ​ൻ ജി.​ഡി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പി.​ആ​ർ. അ​നൂ​പ്, എ​സ്.​സി.​പി.​ഒ മു​ഹ​മ്മ​ദ് സാ​ലിം എ​ന്നി​വ​ർ ഉ​ട​ൻ ക്യു.​ആ​ർ.​ടി പ​ട്രോ​ളി​ങ് ഡ്യൂ​ട്ടി​യി​ലു​ള്ള പൊ​ലീ​സ് സം​ഘ​ത്തെ ബ​ന്ധ​പ്പെ​ട്ടു. പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു​ആ​ശാ​വ​ർ​ക്ക​റെ സം​ഘ​ടി​പ്പി​ച്ച് പൊ​ലീ​സ് സം​ഘ​ത്തി​ന്റെ​യൊ​പ്പം അ​യ​ക്കു​ക​യും ചെ​യ്തു. ക്യു.​ആ​ർ.​ടി അം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ വ​ർ​ഗീ​സ് തോ​മ​സ് (ട്രാ​ഫി​ക് യൂ​നി​റ്റ്, മാ​ന​ന്ത​വാ​ടി), എ​സ്.​സി.​പി.​ഒ ഡ്രൈ​വ​ർ ഷി​നു റോ​ഷ​ൻ, കെ.​എ.​പി അ​ഞ്ചാം ബ​റ്റാ​ലി​യ​നി​ലെ റി​ജോ ജോ​ണി, വി​നു വ​ർ​ഗീ​സ്, മി​ഥു​ൻ കെ. ​ബാ​ബു, വി​ജ​യ് വി​ശ്വം എ​ന്നി​വ​ർ ദു​ർ​ഘ​ട പാ​ത​ക​ൾ താ​ണ്ടി ഉ​ന്ന​തി​യി​ലെ​ത്തു​ക​യും അ​തീ​വ ശ്ര​ദ്ധ​യോ​ടെ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ സ​രോ​ജി​നി പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ൽ സു​ഖ​മാ​യി​രി​ക്കു​ന്നു. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടു​കാ​രും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pregnant WomanbirthPolice Protectionmananthavadi
News Summary - Unable to find a vehicle; pregnant woman gives birth in hospital under police protection
Next Story