കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsടൈറ്റസ് ഇബ്രാഹിം
മാനന്തവാടി: കഞ്ചാവ് കടത്തിയ കൊട്ടിയൂർ സ്വദേശിയായ യുവാവിനെ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും പാർട്ടിയും ചേർന്ന് ടൗണിൽ നിന്നും പിടികൂടി. ഇരിട്ടി കൊട്ടിയൂർ നെല്ലിയോടി മൈലപ്പള്ളി വീട്ടിൽ ടൈറ്റസ്(41) ആണ് പിടിയിലായത്. പ്രതിയിൽ നിന്നും 200ഗ്രാം കഞ്ചാവ് പിടികൂടി. കർണാടകത്തിലെ ബൈരക്കുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വിൽപന നടത്തുന്ന ആളാണ് പ്രതി.
പരിശോധനയിൽ പ്രിവന്റിവ് ഓഫിസർമാരായ കെ. ജോണി, പി.ആർ. ജിനോഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രിൻസ്, പ്രജീഷ്, ഹാഷിം, എക്സൈസ് ഡ്രൈവർ സജീവ് എന്നിവർ പങ്കെടുത്തു.
മാനന്തവാടി: ടൗൺ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽക്കുന്ന മധ്യവയ്സ്കനെ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും പാർട്ടിയും ചേർന്ന് പിടികൂടി.
മാനന്തവാടി അമ്പുകുത്തി കിഴക്കംച്ചാൽ വീട്ടിൽ ഇബ്രാഹിനെയാണ്(54) എക്സൈസ് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്നും 50ഗ്രാം കഞ്ചാവ് പിടികൂടി. കർണാടകയിലെ ബൈരക്കുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങി മാനന്തവാടി ടൗണിൽ ചില്ലറ വിൽപന നടത്തുന്ന ആളാണ് പ്രതി. നിരവധി കേസിലെ പ്രതിയാണ്.

