Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിറക്കരയിൽ കടുവ സാന്നിധ്യം; വനം വകുപ്പ് കാമറ സ്ഥാപിച്ചു

text_fields
bookmark_border
തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല
ചിറക്കരയിൽ കടുവ സാന്നിധ്യം; വനം വകുപ്പ് കാമറ സ്ഥാപിച്ചു
cancel
camera_alt

ചി​റ​ക്ക​ര​യി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു

Listen to this Article

മാനന്തവടി: നഗരസഭ പരിധിയിലെ ചിറക്കരയിൽ കടുവ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ വനം വകുപ്പ് കാമറകൾ സ്ഥാപിച്ചു. ബുധനാഴ്ച രാത്രിയാണ് ചിറക്കര എണ്ണപ്പന കൃഷിയിടത്തിൽ കടുവയുടെ സാന്നിധ്യം കണ്ടത്.

പ്രദേശവാസിയായ യുവാവ് ദൃശ്യങ്ങൾ പകർത്തി സാമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിച്ചതോടെ ബേഗൂർറേഞ്ച് ഓഫിസർ രഞ്ജിത്തിന്‍റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.

വ്യാഴാഴ്ച രാവിലെ നഗരസഭ കൗൺസിലർ വി.ആർ. പ്രവീജിന്‍റെ നേതൃത്വത്തിൽ റാപിഡ് റെസ്പോൺസ് ടീം തിരച്ചിൽ ആരംഭിച്ചു. ഇത് രാത്രിയും തുടരും. പ്രദേശത്തുകൂടി സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tiger presence in Chirakkara; Forest Department installs cameras
Next Story