ഇരുമ്പ് പൈപ്പുകൾ മോഷ്ടിച്ച മൂന്നംഗ സംഘം പിടിയിൽ
text_fieldsവിപിനന്, സമീഷ്, വിജേഷ്
മാനന്തവാടി: പേര്യ വരയാലില്‍ പാലം നിർമാണത്തിനായി കൊണ്ടുവന്ന 27,000 രൂപയുടെ ഇരുമ്പ് പൈപ്പുകള്‍ മോഷ്ടിച്ച് കൊണ്ടുപോയ മൂന്നംഗ സംഘത്തെ തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയൂരില്‍ വെച്ചാണ് മോഷ്ടാക്കളെ പിക്അപ് വാൻ സഹിതം അറസ്റ്റ് ചെയ്തത്.
വരയാല്‍ ഉച്ചമ്പത്ത് വിപിനന് (51), തലശ്ശേരി എരഞ്ഞോളി സമീഷ് സജീവന് (29), കണ്ണൂര്‍ സ്വദേശി ബാഷ എന്ന വിജേഷ് എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പൊലീസ് ഇന്‍സ്പെക്ടര്‍ എം.ടി. ജേക്കബ്, എസ്.ഐ. വിമല്‍ ചന്ദ്രന്, എ.എസ്.ഐ ബിജു വര്‍ഗ്ഗീസ്, എസ്. സി.പി.ഒമാരായ നിശാന്ത്, പ്രവീണ്‍കുമാര്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

