എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ
text_fieldsതോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ എം.ഡി.എം.എയുമായി പിടിയിലായവർ
മാനന്തവാടി: തോൽപെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ 52.01 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് കെ.എൽ 11 ഡി 7575 നമ്പർ വാഹനത്തിലുണ്ടായിരുന്ന ബേപ്പൂർ മുണ്ടപ്പാടം വയൽ ഭാഗത്ത് എൻ.പി. നിഷാദ്, കറുകഞ്ചേരി പറമ്പ് ഭാഗത്ത് കെ.പി. സയ്യിദ് സഹദ് ഇബ്നു ഉമ്മർ, കണ്ണൻതൊടി പറമ്പിൽ എൻ.വി. മുഹമ്മദ് ആഷിക് എന്നിവരെ അറസ്റ്റ് ചെയ്തത്. വാഹനവും കസ്റ്റഡിയിലെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ എം. ജിജിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സിവിൽ എക്സൈസ് ഓഫിസർമാരായ ജെ. ഷിനോജ്, ടി.പി. മാനുവൽ ജിംസൺ, ഇ.എസ്. അനീഷ് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

