യുവാവിനെ ഭാര്യാ സഹോദരനായ പൊലീസുകാരൻ മർദിച്ചതായി പരാതി
text_fieldsമാനന്തവാടി: യുവാവിനെ ഭാര്യാ സഹോദരനായ പൊലീസുകാരനും സുഹൃത്തായ പൊലീസുകാരനും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. പിലാക്കാവ് വെട്ടുകാട്ടിൽ പ്രമോദിനാണ് (38) പരിക്കേറ്റത്. ജൂൺ 27നാണ് സംഭവം. പൊലീസുകാർ വീട്ടിൽ കയറി മർദിച്ചതിനെ തുടർന്ന് വാരിയെല്ലിനും കൈവിരലുകൾക്കും കർണപുടത്തിനും ഗുരതര പരിക്കേറ്റ യുവാവ് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞദിവസം ആശുപത്രി വിട്ട യുവാവ് സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയതോടെയാണ് മർദന വിവരം പുറത്തറിയുന്നത്. കേസുമായി മുന്നോട്ടുപോയാൽ മക്കളെ ഉപയോഗിച്ച് പോക്സോ കേസിൽപെടുത്തുമെന്ന് പൊലീസുകാരൻ ഭീഷണിപ്പെടുത്തിയതായി പ്രമോദ് പറഞ്ഞു. കുടുംബ പ്രശ്നമാണ് മർദനത്തിന് കാരണമെന്നാണ് സൂചന. പ്രതികൾ പൊലീസുകാരായതിനാൽ നീതി ലഭിക്കാൻ മനുഷ്യാവകാശ കമീഷനെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് പ്രമോദ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

