Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightബ്രിട്ടീഷുകാർ നിർമിച്ച...

ബ്രിട്ടീഷുകാർ നിർമിച്ച ടൂറിസ്റ്റ് ബംഗ്ലാവ് പുതുക്കിപ്പണിയുന്നു

text_fields
bookmark_border
ബ്രിട്ടീഷുകാർ നിർമിച്ച ടൂറിസ്റ്റ് ബംഗ്ലാവ് പുതുക്കിപ്പണിയുന്നു
cancel
Listen to this Article

മാ​ന​ന്ത​വാ​ടി: ഒ​രു ശ​താ​ബ്ദി​ക്ക് മു​മ്പ് ബ്രി​ട്ടീ​ഷു​കാ​ര്‍ നി​ര്‍മി​ച്ച കോ​റോം ടൂ​റി​സ്റ്റ് ബം​ഗ്ലാ​വ് പു​തു​ക്കി​പ്പ​ണി​യു​ന്നു. 23 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ടം വി​ഭാ​ഗ​മാ​ണ് ടൂ​റി​സ്റ്റ് ബം​ഗ്ലാ​വ് പ​ഴ​മ നി​ല​നി​ര്‍ത്തി ന​വീ​ക​രി​ക്കു​ന്ന​ത്. ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് നി​ര്‍മി​ക്ക​പ്പെ​ട്ട ബം​ഗ്ലാ​വു​ക​ളി​ല്‍ ത​ല​യെ​ടു​പ്പോ​ടെ നി​ല​നി​ല്‍ക്കു​ന്ന ര​ണ്ട് ടി.​ബി​ക​ളി​ലൊ​ന്നാ​ണി​ത്. മ​റ്റൊ​ന്ന് മാ​ന​ന്ത​വാ​ടി​യി​ലേ​താ​ണ്. കോ​റോം ടി.​ബി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് ലാ​ഭ​ക​ര​മ​ല്ലെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ പ്രേ​ര​ണ​യാ​ല്‍ പൈ​തൃ​ക​സം​ര​ക്ഷ​ണ​മെ​ന്ന നി​ല​യി​ല്‍ നി​ല​നി​ര്‍ത്തി​വ​രുക​യാ​ണ്.

വ​യ​നാ​ട്ടി​ലെ​ത്തു​ന്ന ബ്രി​ട്ടീ​ഷ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ കോ​റോം ടി.​ബി യി​ല്‍ ര​ണ്ടും മൂ​ന്നും ദി​വ​സ​ങ്ങ​ള്‍ ത​ങ്ങി​യി​രു​ന്ന​താ​യും വി​ശ്ര​മ​കേ​ന്ദ്ര​മെ​ന്ന നി​ല​യി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു. ടി.​ബി​യോ​ട് ചേ​ര്‍ന്നു​ണ്ടാ​യി​രു​ന്ന കു​തി​ര​ലാ​യം ഏ​താ​നും വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പാ​ണ് ത​ക​ര്‍ന്ന​ത്.

നി​ല​വി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മ​രം കൊ​ണ്ട് നി​ര്‍മി​ച്ച മേ​ല്‍ക്കൂ​ര​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളും ത​ക​ര്‍ച്ച​യു​ടെ വ​ക്കി​ലെ​ത്തി​യി​രു​ന്നു. തു​ട​ര്‍ന്നാ​ണ് മ​രം പൂ​ര്‍ണ​മാ​യും നീ​ക്കം ചെ​യ്ത് പ​ക​രം ജി.​ഐ പൈ​പ്പു​പ​യോ​ഗി​ച്ച് മേ​ല്‍ക്കൂ​ര നി​ര്‍മി​ച്ച്​ കെ​ട്ടി​ടം സം​ര​ക്ഷി​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​യാ​റാ​യ​ത്. ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ല്‍ക്കൂ​ര പൂ​ര്‍ണ​മാ​യും എ​ടു​ത്തു​മാ​റ്റി. എ​ന്നാ​ല്‍, കാ​ല​വ​ര്‍ഷം അ​ടു​ത്തെ​ത്തി​നി​ൽ​ക്കെ മേ​ല്‍ക്കൂ​ര​മാ​റ്റി​യ​ത് ചു​മ​രു​ക​ള്‍ ത​ക​രാ​നി​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് നാ​ട്ടു​കാ​ര്‍ക്കു​ള്ള​ത്. ജി​ല്ല​യി​ല്‍ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ വ​ര്‍ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ന​വീ​ക​രി​ക്കു​ന്ന ടി.​ബി വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്ക് കൂ​ടു​ത​ല്‍ പ്ര​യോ​ജ​ന​ക​ര​മാ​വു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourist bungalowrenovated
News Summary - The tourist bungalow built by the British is being renovated
Next Story