കാണാതായ പെൺകുട്ടിക്കായി തിരച്ചിൽ തുടരുന്നു
text_fieldsമാനന്തവാടി: വെള്ളമുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നു കഴിഞ്ഞ ഞായറാഴ്ച കാണാതായ 13 വയസ്സുകാരി വിദ്യാർഥിനിക്കായി തിരച്ചിൽ തുടരുന്നു. കോളനിയിലെ വിവാഹിതനായ യുവാവിനെയും വിദ്യാർഥിനിക്കൊപ്പം കാണാതായിരുന്നു. തൊട്ടടുത്ത ദിവസം വീടിനടുത്ത മലമുകളിൽ ദൂരെനിന്നും കോളനിവാസികൾ ഇവരെ കണ്ടെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ചൊവ്വാഴ്ച യുവാവിെൻറ വീട്ടിൽ രാത്രിയിലെത്തി പുലർച്ചെ സ്ഥലംവിട്ടതായാണ് വിവരം. കൈയിൽ മൊബൈൽ ഫോണോ ആവശ്യത്തിന് വസ്ത്രങ്ങളോ ഇല്ലാതെയാണ് ഇവരെ കാണാതായിരിക്കുന്നത്. പൊലീസ് വ്യാപക തിരച്ചിൽ നടത്തിവരുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

