കാട്ടാന അക്രമത്തിൽ ക്വാർട്ടേഴ്സ് തകർന്നു
text_fieldsതോൽപെട്ടിയിൽ കാട്ടാന തകർത്ത പി.വി.എസ് എസ്റ്റേറ്റിലെ ജീവനക്കാരിയുടെ ക്വാർട്ടേഴ്സ്
മാനന്തവാടി: തോൽപെട്ടിയിൽ കാട്ടാന അക്രമത്തിൽ എസ്റ്റേറ്റ് ജീവനക്കാരിയുടെ ക്വാർട്ടേഴ്സ് ഭാഗികമായി തകർന്നു. മറ്റൊരു സംഭവത്തിൽ പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്തു.
തോൽപെട്ടി പി.വി.എസ് എസ്റ്റേറ്റിലെ ജീവനക്കാരി ജാൻസിയുടെ ക്വാർട്ടേഴ്സാണ് ആനയുടെ ആക്രമണത്തിൽ ഭാഗികമായി തകർന്നത്.
തോൽപെട്ടി നരിക്കൽ വിളഞ്ഞിപുല്ലാൻ വി.പി. സൈതലവിയുടെ മൂന്ന് വയസ്സ് വരുന്ന പശുവാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ച നാല് മണിയോടെയാണ് സംഭവം. പ്ലാവിൻചുവട്ടിൽ കെട്ടിയ പശുവിനെയാണ് ആന ആക്രമിച്ചത്. വനപാലകർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

