Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightമാവോവാദികളെ ഇന്ന്...

മാവോവാദികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

text_fields
bookmark_border
court
cancel

മാ​ന​ന്ത​വാ​ടി: പേ​ര്യ ച​പ്പാ​ര​ത്തു​നി​ന്ന് പി​ടി​കൂ​ടി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ മാ​വോ​വാ​ദി​ക​ളാ​യ ച​ന്ദ്രു, ഉ​ണ്ണി​മാ​യ എ​ന്നി​വ​രെ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ഇ​രു​വ​രെ​യും അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ക​ൽ​പ​റ്റ ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. തി​ങ്ക​ളാ​ഴ്ച ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കും. ചോ​ദ്യം ചെ​യ്യ​ലി​ൽ സ​ഹ​ക​രി​ക്കാ​ത്ത​തി​നാ​ൽ ഇ​രു​വ​രെ​യും വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട് പൊ​ലീ​സ് തി​ങ്ക​ളാ​ഴ്ച അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും.

ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ചാ​ൽ മാ​ത്ര​മേ തെ​ളി​വെ​ടു​പ്പു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​നാ​കൂ. അ​തേ​സ​മ​യം, എ​ൻ.​ഐ.​എ, ഐ.​ബി, ന​ക്സ​ൽ ബാ​ധി​ത സം​സ്ഥാ​ന​ങ്ങ​ളി​ലെ പൊ​ലീ​സ് സം​ഘം എ​ന്നി​വ വ​യ​നാ​ട്ടി​ൽ ക്യാ​മ്പ് ചെ​യ്ത് ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ക​യാ​ണ്. എ​ൻ.​ഐ.​എ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ല​പ്പു​ഴ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും മാ​വോ​വാ​ദി​ക​ൾ ത​ങ്ങി​യ പേ​രി​യ ച​പ്പാ​ര​ത്തെ അ​നീ​ഷി​ന്റെ വീ​ട്ടി​ലു​മെ​ത്തി. അ​നീ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ചോ​ദ്യം ചെ​യ്ത​താ​യാ​ണ് സൂ​ച​ന.

കു​ഞ്ഞോം മ​ട്ടി​ല​യ​ത്ത് പൊ​ലീ​സു​കാ​ര​ൻ പ്ര​മോ​ദി​ന്റെ ബൈ​ക്ക് ക​ത്തി​ച്ച കേ​സ് എ​ൻ.​ഐ.​എ ആ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഈ ​കേ​സി​ൽ ഉ​ൾ​പ്പെ​ട്ട വി​ക്രം ഗൗ​ഡ, സു​ന്ദ​രി എ​ന്നി​വ​രു​മാ​യി ച​ന്ദ്രു​വി​ന് ബ​ന്ധ​മു​ണ്ടോ​യെ​ന്നാ​ണ് എ​ൻ.​ഐ.​എ പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്.

ച​ന്ദ്രു സൈ​നി​ക​രു​ടെ തോ​ക്ക് ഉ​ൾ​പ്പെ​ടെ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള പ​രി​ശീ​ല​നം ല​ഭി​ച്ച​യാ​ളാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ച​ന്ദ്രു​വി​ൽ​നി​ന്ന് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് എ​ൻ.​ഐ.​എ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaoistCourtWayanad News
News Summary - The Maoists will be produced in court on monday
Next Story