ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപിച്ചു
text_fieldsമാനന്തവാടി: തോല്പ്പെട്ടിയില് രണ്ടാം ഭര്ത്താവ് ഭാര്യയെ വെട്ടി പരിക്കേല്പ്പിച്ചു. തോല്പ്പെട്ടി ആളൂര് കോളനിയിലെ ശാന്തക്കാണ്(45) പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ശാന്തയെ കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാം ഭര്ത്താവ് രാധാകൃഷ്ണന് ഒളിവിലാണ്.
ചൊവ്വാഴ്ച രാത്രിയില് വെട്ടേറ്റ ശാന്ത ചോര വാര്ന്ന് റോഡരികില് കിടക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസില് വിവരമറിയിച്ചത്. പൊലീസും ജനപ്രതിനിധികളും നാട്ടുകാരും ചേര്ന്ന് ശാന്തയെ വയനാട് മെഡിക്കല് കോളജില് എത്തിക്കുകയായിരുന്നു. മുറിവ് ഗുരുതരമായതിനാല് ഇവരെ വിദഗ് ധചികിത്സക്കായി കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

